വിഷു തിരക്ക്; തിരുവനന്തപുരം -മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഇന്ന്

തിരുവനന്തപുരം: വിഷു സ്‌പെഷ്യലായി കേരളത്തിന് അനുവദിച്ച തിരുവനന്തപുരം – മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഇന്ന്. വൈകീട്ട് 06.40ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. വിഷു, ദുഃഖ വെള്ളി അവധിയോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനിന് ഇരുദിശകളിലേക്കുമായി രണ്ടുവീതം സര്‍വീസുകളാണുള്ളത്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ സര്‍വീസ് വ്യാഴാഴ്ചയായിരുന്നു. ഇന്ന് വൈകീട്ടത്തെ സര്‍വീസിന്റെ റിസര്‍വേഷനും നേരത്തെ പൂര്‍ത്തിയായിരുന്നു.
വൈകീട്ട് 06.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലം 07.57, കായംകുളം 08.38, ആലപ്പുഴ 09.33, എറണാകുളം 10.25, ആലുവ 10.50, തൃശൂര്‍ 11.48, ഷൊര്‍ണൂര്‍ 12.05, തിരൂര്‍ 01.01, കോഴിക്കോട് 01.47, വടകര 02.20, തലശേരി 02.48, കണ്ണൂര്‍ 03.16, പയ്യന്നൂര്‍ 03.45, കാഞ്ഞങ്ങാട് 04.40, കാസര്‍കോട് 05.01 എന്നീ സ്റ്റേഷനുകള്‍ പിന്നിട്ട് രാവിലെ ഏഴ് മണിയ്ക്ക് മംഗളൂരു ജങ്ഷനിലെത്തും. ഏപ്രില്‍ 18ന്റെ സര്‍വീസിന് ഇനിയും ടിക്കറ്റുകള്‍ ബാക്കിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page