മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെടാന്‍ കഴിയില്ല; അലഹബാദ് ഹൈക്കോടതി

മാതാപിതാക്കളുടെ ഇഷ്ടത്തിന് എതിരായി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാന്‍ കഴിയില്ലെന്ന നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇത്തരം വിവാഹത്തെക്കുറിച്ച് കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. ഭീഷണിയില്ലാതെ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നും മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നവര്‍ പരസ്പരം പിന്തുണച്ചുകൊണ്ട് സമൂഹത്തെ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൗരബ് ശ്രീവാസ്തവയാണ് കേസ് പരിഗണിച്ചത്. ശ്രേയ കെസര്‍വാനി എന്ന സ്ത്രീയും ഇവരുടെ ഭര്‍ത്താവും നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു ഓടി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് സുരക്ഷ ഒരുക്കലല്ല കോടതിയുടെ ചുമതല എന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിക്കാരുടെ ജീവിതവും സ്വാതന്ത്ര്യവും ഭീഷണി നേരിടുന്നതായി വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരത്തില്‍ പൊലീസില്‍ ദമ്പതികള്‍ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page