മംഗളൂരു: കോളേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ താമസിച്ച മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാനൂര്‍ കൂറ്റേരിയിലെ എഴുത്തുപള്ളി (ബൊമ്മേരിന്റ വിട) ശംസുല്‍ ഹുദയില്‍ ഷംസുദ്ദീനിന്റെയും കമറുന്നിസയുടെയും മകന് ഷിജാസാ(24)ണ് മരിച്ചത്.
ദേര്‍ളക്കട്ട യേനപോയ കോളജില്‍ എസിസിഎ കോഴ്സ് പൂര്‍ത്തിയാക്കിയ ഷിജാസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും മംഗളൂരുവില്‍ എത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ഷിജാസിന്റെതെന്ന് കരുതുന്ന ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് പാനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരന്: ഇജാസ്.
