വാടക വീട് അന്വേഷിച്ചിറങ്ങി, കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് മുതിർന്നവർ ആരുമില്ലേ എന്ന് ചോദ്യം, തുടർന്ന് നഗ്‌നതാപ്രദര്‍ശനം, 28 കാരൻ പിടിയിൽ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുൻപില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. കോടാലി സ്വദേശി ഗോപാല്‍ (28) ആണ് അറസ്റ്റിലായത്. ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മുൻപിലാണ് ‌പ്രതി ന​ഗ്നതാപ്രദർശനം നടത്തിയത്.കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് ഇവിടെ മുതിർന്നവർ ആരുമില്ലേ എന്ന് പ്രതി ചോദിച്ചു. പിന്നീട് പ്രതി സ്വയം പരിചയപ്പെടുത്തുകയും താൻ ഒരു വാടകവീട് അന്വേഷിച്ചിറങ്ങിയതാണെന്നും പറഞ്ഞു. അതിന് ശേഷമാണ് നഗ്നതാപ്രദർശനം നടത്തിയത്. കുട്ടികൾ ഒച്ച വച്ചതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പ്രകടനം വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവശേഷം പല ഉള്‍വഴികളിലൂടെ സഞ്ചരിച്ച് രക്ഷപ്പെട്ട ഇയാളെ കോടാലി മൂന്നുമുറിയിൽ നിന്നാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതില്‍ ഹാജരാക്കിയ ഗോപാലിനെ റിമാന്റ് ചെയ്തു. ​ഗോപാലിനെതിരെ പോക്സോ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page