ക്യാൻസർ രോഗം വന്നു, ചെലവു താങ്ങാൻ കഴിഞ്ഞില്ല, ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കുമെന്ന വാഗ്ദാനം നടക്കില്ലെന്ന് ഉറപ്പായി, ഭാര്യയെ വെടിവെച്ചുകൊന്നു ഭർത്താവ് ജീവനൊടുക്കി

ഗാസിയാബാദ്: കാന്‍സര്‍ രോഗിയായ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മീററ്റ് സ്വദേശിയായ കുല്‍ദീപ് ത്യാഗി(47) ആണ് ഭാര്യ നിഷു ത്യാഗി(45)യെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ ജീവനൊടുക്കിയത്. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തി. കാന്‍സര്‍ രോഗ ബാധിതനാണെന്ന വിവരം കുല്‍ദീപ് വീട്ടില്‍ അറിയിച്ചിരുന്നില്ല. ചികില്‍സ ചിലവ് കുടുംബത്തിന് താങ്ങാന്‍ സാധിക്കാത്തതിനാലാണ് ജീവനൊടുക്കാനുള്ള തീരുമാനമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. ഭാര്യയും താനും ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനാലാണ് ആദ്യം ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജീവനൊടുക്കിയെന്നും കുൽദീപ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിജീവനം അനിശ്ചിതത്വത്തിലാണ്. അതിനാല്‍ ചികിത്സയ്ക്കായി പണം പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇത് എന്‍റെ തീരുമാനമാണ്, മറ്റാരെയും, പ്രത്യേകിച്ച് കുട്ടികളെ ഇതില്‍ കുറ്റപ്പെടുത്തേണ്ടതില്ല’ എന്നാണ് കുല്‍ദീപ് ആത്മഹത്യ കുറിപ്പില്‍ എഴുതിയത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കുല്‍ദീപ് ലൈസന്‍സുള്ള സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ചാണ് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവ സമയം കുല്‍ദീപിന്‍റെ പ്രായമായ അച്ഛനും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. കുടുംബം വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്തു. മുറിയില്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page