ലോക്‌സഭാ തിരഞ്ഞെടുപ്പ്; കെ സുരേന്ദ്രനുള്‍പ്പെടെ എട്ടു ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കു കെട്ടിവച്ചപണം നഷ്ടപ്പെട്ടു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി സംസ്ഥാനത്തു ബി ജെ പിക്കു അഭിമാനനേട്ടം നേടിയെടുത്തുവെങ്കിലും സംസ്ഥാനത്തെ എട്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കു കെട്ടിവച്ച കാശു നഷ്ടപ്പെട്ടു. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥി കെട്ടിവയ്ക്കുന്ന പണം തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ ആറുശതമാനം വോട്ടു നേടുന്ന സ്ഥാനാര്‍ത്ഥികള്‍ക്കേ തിരിച്ചുകിട്ടൂ. കെട്ടിവച്ച പണം എട്ടു ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കു നഷ്ടപ്പെടുകയായിരുന്നു. അതിലൊന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. …

കരിങ്കല്‍ ക്വാറി വാങ്ങുന്നതിനും കൈക്കൂലി; അന്വേഷിക്കാനെത്തിയ റവന്യൂ അണ്ടര്‍ സെക്രട്ടറിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു; കൊട്ടാരക്കര തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാരും താല്‍ക്കാലിക ഡ്രൈവറും സസ്‌പെന്‍ഷനില്‍

കൊല്ലം: കരിങ്കല്‍ ക്വാറി വാങ്ങുന്നതില്‍ കുഴപ്പമില്ലാതെ രേഖകളുണ്ടാക്കിക്കൊടുക്കുന്നതിനു 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കൊട്ടാരക്കര തഹസില്‍ദാര്‍ എം കെ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി അനില്‍ കുമാര്‍ താല്‍ക്കാലിക ഡ്രൈവര്‍ ടി മനോജ് എന്നിവരെ സസ്‌പെന്റ് ചെയ്തു.കൊട്ടാരക്കര താലൂക്കു ഓഫീസില്‍ കരിങ്കല്‍ ക്വാറി ഇടപാടും ഭയാനകമായ തോതിലുള്ള കൈക്കൂലിയും കൊടികുത്തി വാഴുകയാണെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഒരു ക്വാറി വാങ്ങാനെന്ന വ്യാജേന അന്വേഷണത്തിനെത്തിയ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയോടാണ് 10 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നു ആവശ്യപ്പെട്ടത്. …

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിരവധി വീടുകളും പൊലീസ് ഔട്ട് പോസ്റ്റുകളും കത്തിച്ചു; തീവ്രവാദികളെന്നു സംശയം

ഇഫാല്‍: മണിപ്പൂര്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. എഴുപതോളം വീടുകള്‍ക്കും രണ്ടു പൊലീസ് ഔട്ട് പോസ്റ്റുകള്‍ക്കും ഒരു ഫോറസ്റ്റ് ഓഫീസിനും തീവച്ചു. 300 വോളം പേരെ മാറ്റി പാര്‍പ്പിച്ചു.തീവ്രവാദികളാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നു. ജിരിമുഖ്, ഛോട്ടോ ബെക്ര പൊലീസ് ഔട്ട് പോസ്റ്റുകള്‍ക്കാണ് തീവച്ചത്. ഗോഖല്‍ ഫോറസ്റ്റ് ബീറ്റ് ഓഫീസിനും ലാംതായ് ഖുനു, ദിബോംഗ് ഖുനു, നുങ്കാല്‍, ബംഗ്ര ഗ്രാമങ്ങളിലുള്ള വീടുകള്‍ക്കും തീവച്ചു. മണിപ്പൂര്‍ പൊലീസിന്റെ കമാന്റോ വിഭാഗത്തെ വിമാനമാര്‍ഗം ജിരിബമില്‍ എത്തിച്ചിട്ടുണ്ട്.

അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതു കൊണ്ടു വന്‍ ദുരന്തം ഒഴിവായി

കൊച്ചി: അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ തീപിടുത്തമുണ്ടായുടനെ കാറില്‍ നിന്നിറങ്ങി രക്ഷപ്പെട്ടു. ഇതിനെതുടര്‍ന്ന് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടവരെയും അപകടത്തെക്കുറിച്ചും കൂടുതല്‍ വിവരം അറിയാനിരിക്കുന്നതെയുള്ളൂ.

കോഴിക്കോട്ട് കെ മുരളീധരന് അനുകൂലമായി ബോര്‍ഡ്‌

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അനുകൂലമായി കോഴിക്കോടു ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടു.നയിക്കാന്‍ നായകന്‍ വരട്ടെ എന്ന പേരിലുള്ള ബോര്‍ഡ്‌ മുരളീധരന്‍ അനുകൂലികളാണ് എഴുതി സ്ഥാപിച്ചതെന്നു ബോഡില്‍ സൂചിപ്പിച്ചിട്ടുണ്ട്.പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും പ്രവര്‍ത്തകര്‍ക്കു ആത്മവിശ്വാസവും ധൈര്യവും പകരാനും മുന്‍പന്തിയിലുണ്ടായിരുന്ന കെ മുരളീധരന്‍ ഇനിയും നായകനായുണ്ടാകണമെന്ന് ബോര്‍ഡ്‌ പറയുന്നു. മുരളീധരനില്ലാതെ കോണ്‍ഗ്രസില്‍ തങ്ങളുണ്ടാവില്ലെന്നും ബോര്‍ഡ്‌ മുന്നറിയിപ്പു നല്‍കുന്നുണ്ട്.അതേസമയം തൃശൂരിലെ തോല്‍വിക്കു പിന്നാലെയുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ശനിയാഴ്ച മുരളീധരന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. …

മൂന്നാമതും മോദി സർക്കാർ അധികാരത്തിലേക്ക്; വൈകിട്ട് സത്യപ്രതിജ്ഞ; സുരേഷ്ഗോപി അടക്കം 30 പേർ സത്യപ്രതിജ്ഞ ചെയ്യും; അതീവ സുരക്ഷയിൽ തലസ്ഥാനം

മൂന്നാം മോദി സർക്കാർ വൈകിട്ട് 7.15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മോദിക്ക് ശേഷം ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ വഹിക്കുന്ന ബിജെപി മന്ത്രിമാരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുന്നത്. സുരേഷ് ഗോപി അടക്കം മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടക്കും. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം പേർ പങ്കെടുക്കും. …

എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷം; സ്വന്തം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷം ഒരുപ്രവര്‍ത്തകന്‍ പ്രകടിപ്പിച്ചത് സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച്. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. ദുര്‍ഗേഷ് പാണ്ഡെ(30)യാണ് തന്റെ നാട്ടിലെ കാളി ക്ഷേത്രത്തില്‍ കാണിക്കയായി വിരല്‍ സമര്‍പ്പിച്ചത്. വോട്ടെണ്ണല്‍ ദിവസം ഇന്‍ഡ്യ മുന്നണി മുന്നിലാണെന്ന വാര്‍ത്തയറിഞ്ഞതോടെ ഇയാള്‍ അസ്വസ്ഥനായിരുന്നു. പിന്നാലെ ബിജെപിയുടെ വിജയത്തിനായി ഇയാള്‍ കാളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. പിന്നീട് എന്‍ഡിഎ ഭൂരിപക്ഷം ഉയര്‍ത്തിയതായി അറിഞ്ഞതോടെ ഇയാള്‍ ആഹ്ലാദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു. ചോര …

രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ്; വയനാട്ടില്‍ മല്‍സരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. ദിഗ്വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. പ്രമേയത്തെ രാഹുല്‍ എതിര്‍ത്തില്ല. നിലവില്‍ സോണിയ ഗാന്ധിയാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയില്‍ എംപിയായി തുടരുമെന്നുമാണ് സൂചന. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഒഴിവില്‍ പ്രിയങ്ക …

വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ് കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് വയല്‍ സ്വദേശിയും ചീമേനി ചെമ്പ്രകാനത്ത് താമസക്കാരനുമായ ഒപി ഭരതന്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ ഭരതനെ ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ചെറുവത്തൂര്‍ ക്ലായിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായിരുന്നു. പിലിക്കോട് വയലിലെ പരേതനായ അക്ഷരശ്ലോക വിദഗ്ധന്‍ ഒപി കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: …

തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയാകുമെന്ന് കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് പരാജയപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയാവുമെന്ന് താന്‍ കരുതുന്നില്ലെന്ന് പിതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാത്രമല്ല മകന്‍ കേന്ദ്രമന്ത്രി ആവുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പ് ഓരോ പാര്‍ട്ടിക്കും ഷോക്ക് ട്രീറ്റ്‌മെന്റ് ആണ്.പിന്നോക്ക വിഭാഗങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്നുവെന്നും എല്‍ഡിഎഫിന്റെ അടിത്തറയിളകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന് മുസ്ലീം പ്രീണനം കൂടി, അതുകൊണ്ട് ക്രിസ്ത്യാനികള്‍ അകന്നു. പ്രവര്‍ത്തകര്‍ക്ക് നിരാശാബോധമുണ്ടായി. സംരക്ഷിക്കേണ്ടവര്‍ സംരക്ഷിച്ചില്ല. പിന്നോക്കക്കാര്‍ക്കു സാമൂഹ്യ നീതിയും …