കാസര്‍കോട്: ബദിയഡുക്ക, നെക്രാജെ, കോബ്രാജെ ഹൗസിലെ സെന്‍ട്രിംഗ് തൊഴിലാളി ലോറന്‍സ് ക്രാസ്ത(40)യെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. ജോക്കി ക്രാസ്ത- ലൂസി ഡിസൂസ ദമ്പതികളുടെ മകനാണ്. ഭാര്യ: സ്മിത. മക്കള്‍:നിഷ ക്രാസ്ത, സോണ്‍ ക്രാസ്ത. സഹോദരങ്ങള്‍: കിനോത്തി ക്രാസ്ത, സനില്‍ ക്രാസ്ത, നെറോണി ക്രാസ്ത, ലെവീന ക്രാസ്ത, സിസ്റ്റര്‍ ഹൈന.
