കൊല്ലം : ഇടതുമുന്നണി ഭരണത്തിലുള്ള കൊല്ലം കോർപറേഷനിലെ സെപ്യൂട്ടി മേയറും സി.പി.ഐ. പ്രതിനിധിയുമായ മധുവും സി.പി.ഐ.യുടെ രണ്ടു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരും രാജിവച്ചു.
കോർപറേഷൻ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ ധാരണയനുസരിച്ചു കോർപറേഷൻ മേയർ സ്ഥാനം ഇരു പാർട്ടികളും പങ്കിട്ടെടുക്കണമായിരുന്നു. ആദ്യ പകുതിയിൽ മേയറായ സി പി എമ്മിലെ പ്രസന്ന ഏണസ്റ്റ് ധാരണ അനുസരിച്ചു ഇന്നു രാജിവയ്ക്കേണ്ടതായിരുന്നു. തുടർന്നു മേയർ സ്ഥാനം സി.പി.ഐ.ക്കു വിട്ടുകൊടുക്കേണ്ടതായിരുന്നുവെങ്കിലും ബുധനാഴ്ച 5 മണിയായിട്ടും അവർ ധാരണ പാലിച്ചില്ല . മാത്രമല്ല, താൻ മേയറായതു ഇടതുമുന്നണി സംസ്ഥാനനേതൃത്വത്തിൻ്റെ തീരുമാനമനുസരിച്ചായിരുന്നെന്നും തൽസ്ഥാനം വിട്ടൊഴിയാൻ മുന്നണി സംസ്ഥാന നേതൃത്വം തന്നെ നിർദ്ദേശിക്കട്ടെ എന്നു നിലപാടെടുക്കുകയുമായിരുന്നു ഇതിൽ പ്രതിഷേധിച്ചു സി.പി.ഐയുടെ ഡെപ്യൂട്ടി മേയർ മധുവും രണ്ട് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരും രാജിവയ്ക്കുകയുമായിരുന്നു.
