സൊസൈറ്റിയില്‍ പാല്‍ നല്‍കി മടങ്ങിയ ക്ഷീര കര്‍ഷക കാറിടിച്ചു മരിച്ചു; അപകടം ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍

പയ്യന്നൂര്‍: സൊസൈറ്റിയില്‍ പാല്‍ നല്‍കി ഭര്‍ത്താവിനൊപ്പം മടങ്ങുകയായിരുന്ന ക്ഷീര കര്‍ഷക കാറിടിച്ചു മരിച്ചു.
എരിപുരത്തെ വിശ്വനാഥന്റെ ഭാര്യ ഭാനുമതി (58)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സൊസൈറ്റിയില്‍ പാല്‍ നല്‍കി സമീപത്തെ ഹോട്ടലില്‍ നിന്നു പശുക്കള്‍ക്ക് നല്‍കാനുള്ള കാടിവെള്ളം ശേഖരിച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ ഭാനുമതിയെ 200 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് നിന്നത്.
പഴയങ്ങാടി പൊലീസ് കേസെടുത്തു. മക്കള്‍: ലേജുലേഖ, ലതിക, ലിജേഷ്. മരുമക്കള്‍:സന്തോഷ് കുമാര്‍ കെ വി (കുഞ്ഞിമംഗലം), സന്തോഷ് കുമാര്‍ എം (മാതമംഗലം), ഷാമിനി (പയ്യന്നൂര്‍). സഹോദരങ്ങള്‍: മണി(നീലേശ്വരം), പരേതനായ മധുസൂദനന്‍, സുധാകരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page