മലയോരത്തെ കാറ്റാംകവല മറ്റപള്ളി വളവിൽ സ്കൂട്ടർ മറിഞ്ഞ് മൂന്നു വയസ്സുകാരി മരിച്ചു

കാസർകോട്: മലയോര ഹൈവേയിലെ അപകടമേഖലയായി മാറിയ ചിറ്റാരിക്കാൽ കാറ്റാംകവല മറ്റപ്പള്ളി വളവിനു സമീപം സ്‌കൂട്ടി മറിഞ്ഞ് മൂന്നര വയസുകാരി മരിച്ചു. കടുമേനി സ്വദേശി സാജൻ -നിസിയ ദമ്പതികളുടെ മകൾ സെലിൻ മേരി ആണ് മരിച്ചത്. അപകടത്തിൽ സെലിന്റ അമ്മ നിസിയ, നിസിയയുടെ മാതാവ് രാജി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചെറുപുഴയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടി ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. കുട്ടി റോഡിലേക്ക് …

കുമ്പള ദേശീയപാതയിൽ ടോൾ ബൂത്ത്; പ്രവൃത്തി യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു

കാസര്‍കോട്: ദേശീയപാതയില്‍ കുമ്പള പാലത്തിനു സമീപം താല്‍ക്കാലിക ടോള്‍ ബൂത്ത് നിര്‍മ്മാണ പ്രവൃത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. അസീസ് കളത്തൂര്‍, എംപി ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാത്രി 9 മണിയോടെ എത്തിയാണ് പ്രവൃത്തി തടഞ്ഞത്. ടോള്‍ പ്ലാസകള്‍ തമ്മില്‍ 60 കിലോമീറ്റര്‍ ദൂരപരിധി വേണമെന്ന നിബന്ധനകള്‍ മറികടന്നാണ് കുമ്പളയില്‍ നിര്‍മ്മാണം നടക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഒരു കാരണവശാലും കുമ്പളയില്‍ ടോള്‍ ബൂത്ത് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വിവരത്തെ തുടര്‍ന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ …

കിടപ്പുമുറിയുടെ വാതിൽ ലോക്കായി: ഒന്നര വയസ്സുകാരി അകത്തായി, കരഞ്ഞു നിലവിളിച്ച കുരുന്നിനെ രക്ഷിച്ച് അഗ്നിരക്ഷാസേന

കാസർകോട്: കിടപ്പുമുറിയുടെ വാതിൽ ലോക്കായതിനെ തുടർന്ന് അകത്തുണ്ടായിരുന്ന ഒന്നര വയസ്സുകാരിയെ രക്ഷിച്ച് അഗ്നിരക്ഷാസേന. വ്യാഴാഴ്ച രാത്രി ഏഴരയോടെ കാസർകോട് നഗരത്തിലെ താലങ്ങാടിയിലാണ് സംഭവം. സ്കൂളിനു സമീപത്തെ മുഹമ്മദ് സനാഹ് എന്നിവരുടെ മകൾ ഫിതറാ അസിയ എന്ന കുട്ടിയാണ് റൂമിൽ അകപ്പെട്ടത്. മാതാവ് ഉറക്കാൻ കിടത്തിയ സമയത്ത് അബദ്ധത്തിൽ വാതിൽ ലോക്കാവുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ കാസർകോട് അഗ്നിര ക്ഷാസേനയെ വിളിക്കുകയായിരുന്നു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിൽ ഡോർ ബ്രേക്കർ ഉപയോഗിച്ച് …

പിന്നോട്ടില്ലെന്ന് ഇന്ത്യ: പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനം ഇറക്കി, രാഹുൽ ഗാന്ധി ഇന്ന് കശ്മീരിലെത്തും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ പ്രഖ്യാപിച്ച നടപടികളുടെ വേഗം കൂട്ടി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള സിന്ധുനദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനം പുറത്തിറക്കി. പാക്കിസ്ഥാന്റെ തുടർച്ചയായുള്ള അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാർ മരവിപ്പിക്കുന്നതിനു കാരണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഭീകരാക്രമണത്തിൽ നിന്നു പാക്കിസ്ഥാൻ പൂർണമായും പിന്മാറുന്നതു വരെ കരാർ മരവിപ്പിക്കുന്നതായാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാൽ കരാർ പ്രകാരം തങ്ങൾക്കു ലഭിക്കേണ്ട വെള്ളം വഴിതിരിച്ചു വിടാനോ തടയാനോയുള്ള നടപടിയെ യുദ്ധസമാന നടപടിയായി കണക്കാക്കുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു. പാക്കിസ്ഥാനുമായി വ്യാപാരത്തിനുള്ള ഏക …

വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികന് ദാരുണാന്ത്യം

കല്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. എരുമക്കൊല്ലി പുള്ളിക്കുന്ന് ഉന്നതിക്ക് സമീപമുണ്ടായ ആക്രമണത്തിൽ തമിഴ്നാട് തേനി കമ്പം സ്വദേശിയായ അറുമുഖൻ(66) ആണ് കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളിയാണ്. വ്യാഴാഴ്ച രാത്രി 9.30ഓടെ മേപ്പാടിയിൽ നിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെ തേയിലത്തോട്ടത്തിൽ വച്ച് അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ അറുമുഖന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരേതയായ ലക്ഷ്മിയാണ് ഭാര്യ. രാജൻ, ശക്തി എന്നിവർ മക്കളാണ്. ഈ വർഷം ഇതുവരെ കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെടുന്ന …

കൂടുതല്‍ കടുത്ത നടപടിയിലേക്ക്; ഇന്ത്യയിയിലുള്ള പാക് പൗരന്‍മാര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം, പാക്കിസ്ഥാന്‍ പൗരന്മാരുടെ വിസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് ഇന്ത്യ. ഇന്ത്യയിയിലുള്ള പാക് പൗരന്‍മാര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും. പാക്കിസ്ഥാനിലേക്ക് ഉള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവില്‍ പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങി എത്തണമെന്നും നിര്‍ദേശമുണ്ട്. മെഡിക്കല്‍ വിസയില്‍ ഉള്ള പാക് പൗരന്‍മാരുടെ വിസ കലാവധി ഏപ്രില്‍ 29 ന് അവസാനിക്കും. …

കോട്ടയം, കൊല്ലം, പാലക്കാട് കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണി, സന്ദേശമെത്തിയത് ഇ മെയില്‍ വഴി

തിരുവനന്തപുരം: കോട്ടയം, കൊല്ലം, പാലക്കാട് കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. മൂന്നാഴ്ച്ച മുന്‍പും കളക്ടറേറ്റില്‍ ബോംബ് ഭീഷണി ലഭിച്ചിരുന്നു. അതേസമയം, പാലക്കാട് കളക്ടറേറ്റില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും കളക്ടറേറ്റിലെത്തി പരിശോധന നടത്തി. മുഴുവന്‍ ജീവനക്കാരെയും കളക്ടറേറ്റില്‍ നിന്ന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്.കൊല്ലം ജില്ലാ കളക്ടറുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴ്‌നാട്ടില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായെന്നും വിട്ടയക്കണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തിലെ …

സ്വിഫ്റ്റ് കാറില്‍ പത്ത് കിലോ കഞ്ചാവ് കടത്തിയ കേസ്; കാരാട്ട് നൗഷാദിനും ഷംസുദ്ദീനും രണ്ടുവര്‍ഷം കഠിന തടവും 20,000 രൂപ പിഴയും

കാസര്‍കോട്: പത്ത് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളായ കാരാട്ട് നൗഷാദ് ഉള്‍പ്പെട രണ്ടുപേരെ കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) രണ്ടുവര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളങ്കര ബാങ്കോട് സ്വദേശി ബി.എ ഷംസുദ്ദീന്‍(46), കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദ്(47) എന്നിവരെയാണ് ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 3 മാസംകൂടി അധിക തടവു അനുഭവിക്കണം. 2020 ഒക്ടോബര്‍ പത്തിന് ഉച്ചയ്ക്ക് 12.30 മണിക്ക് നീലേശ്വരം- പള്ളിക്കര റെയില്‍വെ ഗേറ്റിന് …

മുട്ട ചേര്‍ത്ത മയോണൈസ് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു; സംഭരിക്കുന്നതും വില്‍ക്കുന്നതും ഒരു വര്‍ഷത്തേക്ക് വിലക്കി

ചെന്നൈ: പച്ച മുട്ട ചേര്‍ത്തുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഒരു വര്‍ഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. അതുപോലെ പച്ച മുട്ടകളില്‍ നിന്ന് മയോണൈസ് ഉണ്ടാക്കുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന മയോണൈസില്‍ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ആര്‍ ലാല്‍വെന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സാല്‍മൊണെല്ല ടൈഫിമുറിയം, സാല്‍മൊണെല്ല എന്ററിറ്റിഡിസ്, എസ്‌ഷെറിഷ്യ കോളി, ലിസ്റ്റീരിയ …

‘പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്’; സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ ഭീകരര്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി

പാറ്റ്‌ന: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോദി പ്രതികരിച്ചത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മൗനപ്രാര്‍ത്ഥനയിലൂടെ ആദരം അര്‍പ്പിച്ച ശേഷമായിരുന്നു മോദിയുടെ ശക്തമായ പ്രതികരണം. ഭീകരര്‍ എവിടെപ്പോയി ഒളിച്ചാലും അവരെ വെറുതെ വിടില്ല. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തില്‍ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണില്‍ മൂടാന്‍ സമയമായിയെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാന്‍ ഒരിക്കലും തീവ്രവാദത്തിന് …

അംബേദ്കര്‍ പ്രതിമ സ്ഥാപിക്കാന്‍ ബി.ജെ.പി മുന്‍കൈയ്യെടുക്കും: എം.എല്‍ അശ്വിനി

കാസര്‍കോട്: ബിജെപി പ്രവര്‍ത്തകരില്‍ നിന്നും ധനസമാഹരണം നടത്തി ജില്ലയില്‍ഭരണഘടനാശില്‍പ്പിയും സാമൂഹികപരിഷ്‌കര്‍ത്താവുമായ ഡോ. ബി. ആര്‍. അംബേദ്കറിന്റെപ്രതിമയും ഉചിതമായ സമാരകവും നിര്‍മ്മിക്കാന്‍ ബിജെപി മുന്‍കൈയ്യെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു. ഡോ. ബി.ആര്‍ അംബേദ്കര്‍ ജയന്തിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുന്‍കാലങ്ങളില്‍ അംബേദ്കറിന് ഭാരതരത്‌നം നിഷേധിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ അംബേദ്കര്‍ സ്‌നേഹം നടിക്കുകയാണെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനഗര്‍ ‘ഡോ.ബി.ആര്‍. അംബേദ്കര്‍: കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അവഗണനയും …

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വിഡിയോ വൈറല്‍, കണ്ടക്ടര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ അറസ്റ്റില്‍.കര്‍ണാടക ബാഗല്‍കോട്ട് സ്വദേശി പ്രദീപ് കാശപ്പ നായകര്‍ (35) ആണ് പിടിയിലായത്. ഏപ്രില്‍ 22 ന് മുടിപ്പുവില്‍ നിന്ന് സ്റ്റേറ്റ് ബാങ്കിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതിയുടെ അരികില്‍ നിന്നു കണ്ടക്ടര്‍ അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഈ സംഭവം സഹയാത്രികനായ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. ഇത് വൈറലായതോടെയാണ് കണ്ടക്ടര്‍ക്കെതിരെ ജനരോഷമുയര്‍ന്നത്. …

ആശ്വാസ വാര്‍ത്ത! മാവേലി, മലബാര്‍ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഇന്നും നാളെയും ഓരോ അധിക കോച്ചുകള്‍

പാലക്കാട്: വേനല്‍ അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ ചില ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസില്‍ (16604) ഈമാസം 25 ന് ഒരു സ്ലീപ്പര്‍ കോച്ച് കൂടി ലഭിക്കുമെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ച മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് വൈകീട്ട് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസില്‍ (16603) ഒരു സ്ലീപ്പര്‍ കോച്ച് അധികമായുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസില്‍ (16629) 24, …

മദ്യവില്‍പന, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതി; 41 കാരി രേഷ്മ എന്ന പാഞ്ചാലിയെ ‘കാപ്പ’ ചുമത്തി നാടുകടത്തി

കൊച്ചി: ദേഹോപദ്രവമേല്‍പ്പിക്കല്‍, അനധികൃത മദ്യവില്‍പ്പന, പിടിച്ചുപറി തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം ചാക്ക പേട്ട വയലില്‍ വീട്ടില്‍ രേഷ്മ (പാഞ്ചാലി-41) യെ ‘കാപ്പ’ ചുമത്തി നാടുകടത്തി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇവര്‍ക്കെതിരേ ഏഴ് കേസുകള്‍ നിലവിലുണ്ട്. ഇപ്പോള്‍ മാമംഗലത്താണ് ഇവര്‍ താമസിക്കുന്നത്. കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം ഇവരെ ഒന്‍പത് മാസത്തേക്ക് കൊച്ചി സിറ്റിയുടെ പരിധിയില്‍ പ്രവേശിക്കുന്നതില്‍നിന്നും ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട …

‘സൂത്രവാക്യം സിനിമയുടെ സെറ്റില്‍ തന്നോടും മോശമായി പെരുമാറി’; നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ മറ്റൊരു നടി, വിന്‍സി പറഞ്ഞതെല്ലാം നൂറ് ശതമാനം ശരിയെന്നും നടി അപര്‍ണ ജോണ്‍സ്

കൊച്ചി: ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍ വച്ച് തനിക്കും മോശം അനുഭവം നേരിടേണ്ടിവന്നതായി പുതുമുഖ നടി അപര്‍ണ ജോണ്‍സിന്റെ വെളിപ്പെടുത്തല്‍. നടി വിന്‍ സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ഷൈനിനെതിരെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. സെറ്റില്‍ വച്ച് നിരന്തരം ലൈംഗിക ചുവയോടെയുള്ള ഷൈനിന്റെ സംസാരവും വ്യത്യസ്ത രീതിയിലുള്ള പെരുമാറ്റങ്ങളും സഹിക്കാനായില്ലെന്നാണ് നടി അപര്‍ണ ജോണ്‍സ് പറഞ്ഞത്.വെളുത്ത നിറത്തിലുള്ള പൊടി ഷൈനിന്റെ വായില്‍നിന്നു വീഴുന്നത് താനും കണ്ടിരുന്നെന്നും എന്നാല്‍ ഇത് എന്താണെന്നു വ്യക്തമായി പറയാന്‍ …

ഉധംപുരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു സൈനികന് വീരമൃത്യു, ഭീകരരെ നേരിട്ട് സുരക്ഷാ സേന

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരില്‍ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു. ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും കരസേനയും ചേര്‍ന്ന സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്. പഹല്‍ഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.ഭീകരരുടെ താവളം കണ്ടെത്തി സൈന്യം അവരെ വളഞ്ഞതായും കനത്ത ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്നതായുമാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിന് ഓപ്പറേഷന്‍ ‘ബര്‍ലിഗലി’ എന്നാണ് പേരിട്ടിരിക്കുന്നത്. …

ഷാപ്പില്‍ മദ്യപാനത്തിനിടെ തര്‍ക്കം; അനുജനെ ജ്യേഷ്ഠന്‍ തലയ്ക്കടിച്ച് കൊന്നു

തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് കൊലപ്പെട്ടത്. 26 വയസായിരുന്നു. ജ്യേഷ്ഠന്‍ വിഷ്ണു കസ്റ്റഡിയില്‍. ബുധനാഴ്ച രാത്രി എട്ടരയോടെ ആനന്ദപുരം കള്ള് ഷാപ്പിന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. ഇരുവരും ഷാപ്പില്‍ ഇരുന്ന് മദ്യപിച്ചതിനുശേഷം തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഷാപ്പിന് മുന്‍വശത്ത് വച്ചായിരുന്നു ആക്രമണം. കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും യദുവിനെ വിഷ്ണു മര്‍ദിച്ചു. ഇതേത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ യദു കൃഷ്ണനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …

ബംബ്രാണ ബീരണ്ടിക്കരയിൽ എക്സൈസ് പരിശോധന, 17 ലിറ്റർ കർണാടക നിർമ്മിത മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

കാസർകോട്: 17.28 ലിറ്റർ കർണാടക നിർമിത വിദേശ മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിലായി. ബംബ്രാണ ബീരണ്ടിക്കര സ്വദേശി ബി തിമ്മപ്പ (52) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് 6 മണിയോടെ കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ ഡി മാത്യുവും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രദേശത്ത് വിൽപ്പനക്കായി എത്തിച്ചതാണ് മദ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ പീതാംബരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്.എം.എം, ജിതിൻ.വി, ഡ്രൈവർ പ്രവീൺകുമാർ.പി എന്നിവരും …