ഉധംപുരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു സൈനികന് വീരമൃത്യു, ഭീകരരെ നേരിട്ട് സുരക്ഷാ സേന

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരില്‍ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു. ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും കരസേനയും ചേര്‍ന്ന സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്. പഹല്‍ഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ഭീകരരുടെ താവളം കണ്ടെത്തി സൈന്യം അവരെ വളഞ്ഞതായും കനത്ത ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്നതായുമാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിന് ഓപ്പറേഷന്‍ ‘ബര്‍ലിഗലി’ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രദേശത്ത് മൂന്ന് ഭീകരരുണ്ടെന്നും പ്രദേശത്ത് വെടിയൊച്ചകള്‍ കേള്‍ക്കാമെന്നും ദേശീയ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പഹല്‍ഗാം സംഭവത്തിനു പിന്നാലെ രാജ്യത്തുടനീളം സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. ബുധനാഴ്ച രാവിലെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. അതിനിടെ അറബിക്കടലില്‍ പാക്ക് തീരത്തോടു ചേര്‍ന്ന് പാക്കിസ്ഥാന്‍ നാവിക അഭ്യാസം പ്രഖ്യാപിച്ചു. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page