കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വിഡിയോ വൈറല്‍, കണ്ടക്ടര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ അറസ്റ്റില്‍.കര്‍ണാടക ബാഗല്‍കോട്ട് സ്വദേശി പ്രദീപ് കാശപ്പ നായകര്‍ (35) ആണ് പിടിയിലായത്. ഏപ്രില്‍ 22 ന് മുടിപ്പുവില്‍ നിന്ന് സ്റ്റേറ്റ് ബാങ്കിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതിയുടെ അരികില്‍ നിന്നു കണ്ടക്ടര്‍ അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഈ സംഭവം സഹയാത്രികനായ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. ഇത് വൈറലായതോടെയാണ് കണ്ടക്ടര്‍ക്കെതിരെ ജനരോഷമുയര്‍ന്നത്. വിഡിയോ കണ്ട മംഗളൂരു കെഎസ്ആര്‍ടിസി ഡിവിഷണല്‍ കണ്‍ട്രോളര്‍ രാജേഷ് ഷെട്ടി അടിയന്തര നടപടി സ്വീകരിച്ചു. കുറ്റാരോപിതനായ കണ്ടക്ടര്‍ പ്രദീപിനെ സസ്പെന്‍ഡ് ചെയ്യുകയും കൂടുതല്‍ നിയമനടപടികള്‍ക്കായി പൊലീസ് അന്വേഷണത്തിന് കൈമാറുകയും ചെയ്തു. കൊണാജെ പൊലീസ് കണ്ടക്ടറെ അറസ്റ്റുചെയ്തു. കെഎസ്ആര്‍ടിസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളാണ് പ്രദീപ്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Hashim

വീഡിയോ എടുത്തവന് ഒരു ബിഗ് സല്യൂട്ട് ഇതുപോലുള്ള ഞരമ്പുരോഗികളെ ഇങ്ങനെ വേണം ചെയ്യാൻ

RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page