മൊഗ്രാൽ പുത്തൂരിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്: മൊഗ്രാൽ പുത്തൂരിൽ മധ്യവയസ്കിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെർവാഡ് കടപ്പുറം സ്വദേശിയും മൊഗ്രാൽ പുത്തൂരിൽ താമസക്കാരനുമായ ഇബ്രാഹിം കൂടാലക്കര(52) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് ട്രെയിൻ ഇടിച്ചത്. തിരുവനന്തപുരം മംഗളൂരു ഏറനാട് എക്സ്പ്രസ്സ് ട്രെയിൻ ആണ് തട്ടിയതെന്ന് പറയുന്നു. കാസർകോട് ടൗൺ പൊലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അടുത്ത 3 മണിക്കൂറില്‍ കാസര്‍കോട് അടക്കം 10 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 29ന് വയനാട്, …

കുമ്പളയിലെ താല്‍കാലിക ടോള്‍ ബൂത്ത്; എംഎല്‍എയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു, സമര പ്രഖ്യാപനം തിങ്കളാഴ്ച

കാസര്‍കോട്: ദേശീയപാത തലപ്പാടി-ചെങ്കള റീച്ചില്‍ താത്കാലിക ടോള്‍ കളക്ഷന്‍ പോയിന്റ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ എംഎല്‍എ എകെഎം അഷ്‌റഫിന്റെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. കുമ്പള പാലത്തിന് സമീപം ആരിക്കാടി കടവത്ത് ഗേറ്റിന് സമീപമാണ് ടോള്‍ ബൂത്ത് നിര്‍മിക്കുന്ന ടോള്‍ ബൂത്ത് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും തീരുമാനമായി. ഇതുസംബന്ധിച്ചുള്ള സമരപ്രഖ്യാപനം തിങ്കളാഴ്ച നടത്തും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ, അഡീഷണല്‍ എസ്‌ഐ രാജീവ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, …

നുസ്രത്തുല്‍ ഇസ്ലാം സംഘം 43-ാം വാര്‍ഷികം നാളെ തുടങ്ങും

ബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്റത്ത് നഗര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം 43 -ാം വാര്‍ഷികവും സ്വലാത്ത് വാര്‍ഷികവും ഏപ്രില്‍ 27 മുതല്‍ 29 വരെ നടക്കും.പരിപാടിക്ക് തുടക്കം കുറിച്ച് ബദര്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ബി.ഹസൈനാര്‍ പതാക ഉയര്‍ത്തി. ഞായറാഴ്ച രാത്രി 7.00 മണിക്ക് മദനീയം മജ്ലിസിന് ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും.28ന് തിങ്കളാഴ്ച രാത്രി 8.30ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരംമതപ്രഭാഷണം നടത്തും. 29 ന് ചൊവ്വ രാത്രി മഗ്രിബ് നിസ്‌ക്കാരാനന്തരം സ്വലാത്ത് മജ്‌ലിസിന്എന്‍.പി.എം …

ജനസാഗരമായി സെന്റ്പീറ്റേഴ്‌സ് സ്‌ക്വയര്‍; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം.ആഗ്രഹപ്രകാരം ശനിയാഴ്ച ഉച്ചയോടെ റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. പൊതുദര്‍ശനത്തിന് പിന്നാലെ നടന്ന പ്രാര്‍ഥനകള്‍ക്കുശേഷം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍നിന്ന് വിലാപയാത്രയുമായി മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലേക്ക് കൊണ്ടുപോയി. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര നടന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചുരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, രാഷ്ട്രപതി …

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ തിരശീല വീഴും; ഉല്‍സവാന്തരീക്ഷത്തില്‍ കാലിക്കടവ്

കാസര്‍കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് കാലിക്കടവ് മൈതാനത്ത് നടന്നുവരുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ തിരശീല വീഴും. ഏപ്രില്‍ 21 മുതല്‍ നടന്ന പ്രദര്‍ശന വിപണന മേള കാലിക്കടവില്‍ ഉത്സവമായി തുടരുകയാണ്. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പ്രദര്‍ശന വിപണന മേളയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ നടക്കുന്ന കലാ സാംസ്‌ക്കാരിക പരിപാടികളും മേളയുടെ മാറ്റ് കൂട്ടുന്നു. ഓരോ കണ്ണിലും കൗതുകം നിറക്കുന്ന കാഴ്ചകളും വിവരങ്ങളുമായാണ് …

ഇനി മാഹിയിലും മദ്യവില വര്‍ധിക്കും; തീരുവയും ലൈസന്‍സ് ഫീസും വര്‍ധിപ്പിച്ച് പുതുച്ചേരി സര്‍ക്കാര്‍

ചെന്നൈ; മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാബല്യത്തില്‍ വരുന്നതോടെ മാഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മദ്യവില വര്‍ധിക്കും. കൂടാതെ വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്ട്രേഷന്‍ ഫീസും ഉയരും. മദ്യത്തിന്റെ എക്‌സൈസ്, അഡിഷണല്‍ എക്‌സൈസ്, സ്‌പെഷ്യല്‍ എക്‌സൈസ് തീരുവകള്‍ക്കൊപ്പം മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാനാണ് പുതുച്ചേരി മന്ത്രിസഭയുടെ തീരുമാനം. ഇത് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഒപ്പോടെ പ്രാബല്യത്തില്‍ വന്നാല്‍ മാഹി, പുതുച്ചേരി, യാനം, കാരൈക്കല്‍ എന്നിവിടങ്ങളില്‍ മദ്യവില ഗണ്യമായി …

പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു; ഒരാള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. ഷാജിയുടെ മറ്റൊരു മകള്‍ ഫര്‍ഹത്തി(15)നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പുഴയരികിലുള്ള പാറയുടെ മുകളില്‍ വിശ്രമിക്കവെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുഴയില്‍ നിന്ന് കരയ്ക്കു കയറ്റിയത്. രണ്ടുമണിക്കൂറോളം …

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: കൊച്ചിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഞ്ചാവ് പിടികൂടിയത്. കൊച്ചിയില്‍ നിന്ന് റാസല്‍ ഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിലായി. ആദ്യമായാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

പത്തനംതിട്ടയില്‍ നിന്ന് കാണാതായ 14 കാരിയെ കാസര്‍കോട് നിന്നും കണ്ടെത്തി

കാസര്‍കോട്: പത്തനംതിട്ട അടൂരില്‍ നിന്നും വെള്ളിയാഴ്ച കാണാതായ 14 കാരിയെ കാസര്‍കോട് നിന്നും കണ്ടെത്തി. മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് പെണ്‍കുട്ടി എത്തിയത്. എസ്.ഐ എംവി പ്രകാശന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മഹേഷ്, സി.പി.ഒമാരായ വിനോദ്, ബിജിത്ത്, സുശാന്ത് എന്നിവരുടെ സമയോജിത ഇടപെടലിലാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെരിയയിലെ ഒരു സുഹൃത്തിനെ കാണാനാണ് കാസര്‍കോട് എത്തിയതെന്നാണ് വിവരം. മൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി. വിവരം അടൂര്‍ പൊലീസിന് കൈമാറ്റിയിട്ടുണ്ട്. പത്തനംതിട്ട അടൂര്‍ …

അധികൃതരുടെ പരിചരണം തുണയായി; വീട്ടിലെ പ്രസവത്തിനിടെ അമ്മ മരിച്ച കുഞ്ഞ് ആശുപത്രി വിട്ടു

കളമശ്ശേരി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശിനി അസ്മയുടെ കുഞ്ഞ് ആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതോടെ കുഞ്ഞിനെ വനിത ശിശു വികസന വകുപ്പിനു കൈമാറിയതായി കളമശേരി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.ഏപ്രിൽ 5നാണ് മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവത്തിനിടെ അസ്മ (35) മരിച്ചത്. കുഞ്ഞിനു ശ്വാസതടസ്സം ശ്രദ്ധയിൽപെട്ടതോടെ സമീപത്തുള്ളവർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ശ്വാസതടസ്സവും നിർജലീകരണവും അനുഭവപ്പെട്ടതോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പരിശോധനകളിൽ അണുബാധ കണ്ടെത്തിയതോടെ ആന്റിബയോട്ടിക്കിന്റെയും ഓക്സിജന്റെയും …

പാകിസ്ഥാനിൽ വൻ സ്ഫോടനം; 10 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൻ സ്ഫോടനം. 10 പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ പരിക്ക് ഗുരുതരമാണെന്നും പാക് സൈനിക വക്താവ് പറഞ്ഞു.പാക്കിസ്ഥാന്‍ സൈന്യത്തിനെതിരായ തങ്ങളുടെ …

രണ്ടു വയസ്സുകാരിയുടെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങി; രക്ഷകരായത് ഫയർഫോഴ്സ്

കണ്ണൂർ: രണ്ടു വയസ്സുകാരിയുടെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങി. കലം എടുത്തു മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീട്ടുകാർ കുട്ടിയെയും കൊണ്ട് ഫയർ സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചു. കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയം കലം ഫയർ ഫോഴ്സ് മുറിച്ചുമാറ്റി കുട്ടിയെ രക്ഷിച്ചു. ധർമ്മടം അണ്ടലൂർ മുണ്ടുപറമ്പിലെ രണ്ടു വയസ്സുകാരിയാണ് അപകടത്തിൽപ്പെട്ടത്. അടുക്കളയിൽ കളിക്കുന്നതിനിടയിലാണ് കുട്ടി കലം എടുത്ത് തലയിലിട്ടത്. കലം തലയിൽ കുടുങ്ങിയതോടെ കുട്ടി നിലവിളിക്കാൻ തുടങ്ങി. കലം എടുത്തുമാറ്റാൻ രക്ഷിതാക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് കലം …

കേരളത്തിൽ പാകിസ്ഥാനികൾ ഏറ്റവും കൂടുതൽ കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ; ആകെ 104 പേർ; 30 പേർ കേരളം വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാകിസ്ഥാനികൾ ഉള്ളത് കാസർകോട്, കോഴിക്കോട് ,വയനാട് ജില്ലകളിലാണെന്ന് അധികൃതർ വെളിപ്പെടുത്തി. കേരളത്തിൽ 104 പാകിസ്ഥാനികളാണ് ആകെ ഉള്ളതെന്നാണ് ഔദ്യോഗിക കണക്ക്. ഇവരിൽ 30 പേർ കേരളം വിട്ടു. 59 പേർ ഉടൻ രാജ്യം വിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർക്കു നോട്ടീസ് നൽകിയിട്ടുണ്ട്. കേരളത്തിലുള്ള പാകിസ്ഥാനികളിൽ 45 പേർ കേരളത്തിൽനിന്ന് വിവാഹം കഴിച്ച് ഇവിടെ തങ്ങുന്നവരാണ്. ഇവർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. 55 പേർ സന്ദർശക വിസയിലാണ് കേരളത്തിൽ എത്തിയത്. …

വേനലവധിക്ക് വീട്ടിലെത്തിയ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡിപ്പിച്ചു, അയൽവാസിയായ 17 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട മൂഴിയാറിൽ പതിനേഴുകാരൻ അറസ്റ്റിൽ. കോന്നിയിൽ ബാലികാസദനത്തിൽ പഠിക്കുന്ന 9,12, 13 വയസ്സുള്ള മൂന്ന് കൂട്ടികളാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വർഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം. അയൽവാസിയായ 17-കാരൻ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം ബാലികാസദനത്തിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് മൂത്തപെൺകുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. അധികൃതർ ഈ വിവരം സി.ഡബ്ല്യൂ.സിയെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 17കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം …

മാവിൽ നിന്ന് വീണ് റിട്ട എസ്.ഐ മരിച്ചു

കേളകം: മാവിൽ നിന്ന് വീണ് റിട്ട: എസ് ഐക്ക് ദാരുണാന്ത്യം. കേളകത്തെ തടത്തിൽ ജോണി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടുമുറ്റത്തെ മാവിൽ നിന്നു മാങ്ങപറിക്കുന്നതിനിടെയാണ് അപകടം. നിലത്ത് വീണ ജോണിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. സംസ്കാരം ശനിയാഴ്ച ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫിറോന പള്ളിയിൽ നടക്കും. ഭാര്യ: മേരി. മകൻ: ജോൺ.

ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു

ഉദുമ: തെക്കേക്കരയിലെ പരേതനായ ചോയ്യമ്പുവിൻ്റെ ഭാര്യ മാധവി (74) അന്തരിച്ചു. മക്കൾ: ചന്ദ്രാവതി, ഉഷ, ലത, പുഷ്പ, മനോജ്‌ കുമാർ (ഡ്രൈവർ) പ്രദീപ് കുമാർ (മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ജില്ലാ ഓഫീസ് കാസർർകോട്). മരുമക്കൾ: കുമാരൻ (മുളിയാർ), രമേശൻ (പള്ളിക്കര), അശ്വതി (പള്ളിക്കര), ജ്യോതിശ്രീ (എടനീർ, പരേതരായ സുകുമാരൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ: കാർത്യായനി (പടുപ്പ്), ശാന്ത (ചിത്താരി), രാധാകൃഷ്ണൻ (അബുദാബി) പരേതനായ പൊക്കായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചക്ക് 2 ന് കാപ്പിലിലെ സമുദായ ശ്മശാനത്തിൽ.

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ആക്രമണം നടത്തിയത് ബൈക്കിലെത്തിയവർ

തൃശൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍റെ വീടിന് മുമ്പില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂര്‍ അയ്യന്തോളിലെ വീടിന് മുമ്പില്‍ വെള്ളിയാഴ്ച രാത്രി 10.40ഓടെയാണ് സ്ഫോടക വസ്തു പൊട്ടിയത്. ബൈക്കിലെത്തിയവരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. നാലംഗ സംഘം ബൈക്കിലെത്തിയതായി പൊലീസും സ്ഥിരീകരിക്കുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പ്രാദേശിക ഘടകം ആവശ്യപ്പെട്ടു.ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡിൽ പൊട്ടിത്തെറി …