‘സൂത്രവാക്യം സിനിമയുടെ സെറ്റില്‍ തന്നോടും മോശമായി പെരുമാറി’; നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ മറ്റൊരു നടി, വിന്‍സി പറഞ്ഞതെല്ലാം നൂറ് ശതമാനം ശരിയെന്നും നടി അപര്‍ണ ജോണ്‍സ്

കൊച്ചി: ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍ വച്ച് തനിക്കും മോശം അനുഭവം നേരിടേണ്ടിവന്നതായി പുതുമുഖ നടി അപര്‍ണ ജോണ്‍സിന്റെ വെളിപ്പെടുത്തല്‍. നടി വിന്‍ സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ഷൈനിനെതിരെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. സെറ്റില്‍ വച്ച് നിരന്തരം ലൈംഗിക ചുവയോടെയുള്ള ഷൈനിന്റെ സംസാരവും വ്യത്യസ്ത രീതിയിലുള്ള പെരുമാറ്റങ്ങളും സഹിക്കാനായില്ലെന്നാണ് നടി അപര്‍ണ ജോണ്‍സ് പറഞ്ഞത്.
വെളുത്ത നിറത്തിലുള്ള പൊടി ഷൈനിന്റെ വായില്‍നിന്നു വീഴുന്നത് താനും കണ്ടിരുന്നെന്നും എന്നാല്‍ ഇത് എന്താണെന്നു വ്യക്തമായി പറയാന്‍ അറിയില്ലെന്നും നടി പറഞ്ഞു. മറ്റുള്ളവരില്‍നിന്നു വളരെ വ്യത്യസ്തമായ രീതിയിലാണ് ഷൈന്‍ സംസാരിച്ചിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹവുമായുള്ള സംസാരത്തില്‍ അകലം പാലിച്ചിരുന്നു. എന്തെങ്കിലും തുറന്നു സംസാരിച്ചിരുന്നെങ്കില്‍ ഷൈന്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിലും ഉറപ്പില്ലായിരുന്നു. അതിനാല്‍ തന്നെ പരമാവധി നിശബ്ദത പാലിക്കുകയാണ് ചെയ്തതെന്നും അപര്‍ണ പറഞ്ഞു. സെറ്റില്‍ ഉണ്ടായിരുന്ന അഭിഭാഷകയായ നടിയോട് ഇതെപ്പറ്റി സംസാരിക്കുകയും അവര്‍ അണിയറ പ്രവര്‍ത്തകരോട് സംസാരിച്ച് തന്റെ ഷെഡ്യൂള്‍ പെട്ടെന്ന് തീര്‍ത്തുതന്നു സഹായിക്കുകയും ചെയ്തിരുന്നെന്നും അപര്‍ണ പറഞ്ഞു. വിവരങ്ങള്‍ ഇപ്പോള്‍ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്‌ട്രേലിയലില്‍ ജീവിക്കുന്നതിനാല്‍ നിയമനടപടികള്‍ ഉണ്ടായാല്‍ ഭാഗമാകുന്നതില്‍ നിലവില്‍ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കില്‍ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

Shameful….

RELATED NEWS
Scroll to top

You cannot copy content of this page