ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മൂന്നാമത്തെ നടൻ ആര് ? ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്സൈസ് വീണ്ടും ചോദ്യം ചെയ്യും, തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്സെെസ് സംഘം വീണ്ടും ചോദ്യംചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. കഞ്ചാവ് കേസിൽ ആലപ്പുഴക്കാരൻ അല്ലാത്ത മറ്റൊരു സിനിമ നടൻ കൂടി എക്സൈസിന്റെ നിരീക്ഷണത്തിൽ ഉണ്ട്.കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവിടെ പൊലീസിനു മുന്നിൽ ഹാജരായ ഷൈൻ, ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനുവേണ്ടിയാണെന്നു പറഞ്ഞതായാണ് എക്സൈസിനു ലഭിച്ച വിവരം. ഇതിന്റെ നിജസ്ഥിതി ചോദിച്ചറിയാനാണ് ഷൈനിനെ ആലപ്പുഴയിലേക്കു വിളിപ്പിച്ചിരിക്കുന്നത്. …

കണ്ണൂർ കൊയിലി ആശുപത്രി ഉടമയുടെ മകൻ കുടകിൽ മരിച്ച നിലയിൽ, കഴുത്തറുത്ത നിലയിൽ തോട്ടം ഉടമയുടെ മൃതദേഹം

വീരാജ്‌പേട്ട: വീരാജ്‌പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയില്‍ കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകന്‍ പ്രദീപ് കൊയിലി (49) ആണ് മരിച്ചത്.കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന് വ്യക്തത വന്നിട്ടില്ല. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അവിവാഹിതനായ പ്രദീപ് തോട്ടത്തിലെ ഒറ്റമുറിക്കെട്ടിടത്തിലാണ് താമസം. അമ്മ: ശാന്ത. സഹോദരങ്ങള്‍: പ്രീത, …

വീട്ടിലെ കുളിമുറിയിൽ നിന്നും ഷോക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിനി നജാ കദീജ(13)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ, വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കും. ഫാത്തിമയാണ് മാതാവ്. ഉവൈസ് നൂറാനി, അബ്ദുൽ മാജിദ്, ഹന്ന …

പ്രസിദ്ധമായ ഒളയം മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം

കുമ്പള: പ്രസിദ്ധമായ ഒളയം മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. രാവിലെ 10.30 ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ ഹാജി അടുക്കം പതാക ഉയർത്തും. തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ ഫഖ്റുദ്ദീൻ കുനിൽ ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന ഉറൂസ് പരിപാടികൾ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്യും. സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവരം …

ഉദുമ ബേവൂരിയിൽ 17 ഗ്രാം മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ

കാസർകോട്: ഉദുമ ബേവൂരിയിൽ 17 ഗ്രാം മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. ഉദുമ പടിഞ്ഞാറ് ബേവൂരിയിലെ പിഎം മൻസിലിൽ മുഹമ്മദ്‌ റാസിഖ് (29) ആണ് എക്സൈസിന്റെ പിടിയിലായത്. കാസർകോട് അസി. എക്സൈസ് കമ്മീഷണർ ജനാർദ്ദനനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സംഘം ബുധനാഴ്ച രാവിലെ 10 മണിയോടെ ഉദുമയിൽ എത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവാവിന്റെ കയ്യിൽ നിന്നും 17.23 ഗ്രാം മെത്താംഫെറ്റാമിൻ കണ്ടെത്തി. വില്പന നടത്താനായി കൈവശം വെച്ചതാണ് ഇതെന്ന് അധികൃതർ …

പഹല്‍ഗാം ഭീകരാക്രമണം; പാകിസ്ഥാന്റെ പങ്ക് വ്യക്തം, കനത്ത മറുപടി പറയാന്‍ ഇന്ത്യ ഒരുങ്ങുന്നു, നയതന്ത്ര ബന്ധം വിഛേദിച്ചേക്കും, നദീജല കരാര്‍ ഉപേക്ഷിച്ചേക്കും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ സുപ്രധാന നീക്കവുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പിലാക്കുകയെന്നാണ് സൂചന. ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും …

വീടിനോട് ചേര്‍ന്ന ഓലമേഞ്ഞ പന്തലിന് തീപിടിച്ച് ബൈക്കുകള്‍ കത്തി നശിച്ചു

കാസര്‍കോട്: വീടിനോട് ചേര്‍ന്ന ഓലമേഞ്ഞ പന്തലിന് തീപിടിച്ച് പന്തലിലുണ്ടായിരുന്ന ബൈക്കുകള്‍ കത്തി നശിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ ബദിയടുക്ക മുണ്ടോട് നാരായണന്‍ നായിക്കിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വാര്‍പ്പ് വീടിനോട് ചേര്‍ന്നാണ് ഓലമേഞ്ഞ പന്തല്‍ പണിതിട്ടുണ്ടായിരുന്നത്. ഓല മേഞ്ഞ പന്തലിന് ഇലക്ട്രിക് ഷോട്ട് സര്‍ക്യൂട്ട് മൂലം തീ പിടിക്കുകയും പന്തലില്‍ ഉണ്ടായിരുന്ന സ്പ്ലണ്ടര്‍, കെടിഎം 200 എന്നീ ബൈക്കുകള്‍ക്ക് തീപിടിക്കുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് അഗ്‌നി രക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎന്‍ …

കാണാതായ വിദ്യാര്‍ഥികളായ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍

കാണാതായ വിദ്യാര്‍ഥികളായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദാവങ്കരെ ഹാരപ്പനഹള്ളി ജിത്തിനകട്ടെ സ്വദേശി മദ്ദനസ്വാമി (18), ബാന്ദ്രി സ്വദേശിനി ദീപിക (18) എന്നിവരാണ് മരിച്ചത്. മദ്ദനസ്വാമിയും ദീപികയും ഹരപ്പനഹള്ളി ഗവ.പിയു കോളേജില്‍ രണ്ടാം പിയുസി പരീക്ഷ എഴുതിയിരുന്നു. ഏപ്രില്‍ 15 ന് പി.യു.സി ഫലം പ്രഖ്യാപിച്ചതു മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ ബന്ധപ്പെട്ടപ്പോള്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫായ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് മദ്ദനസ്വാമിയുടെ പിതാവ് പൂജാര ഗോണപ്പ ഹാരപ്പനഹള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് …

’75 മേറ്റ്സ്’ സുവര്‍ണ ജൂബിലി ആഘോഷ ഉദ്ഘാടനം 25 ന്

കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ’75 മേറ്റ്സിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 25ന് നടക്കും. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കോട്ടേക്കണ്ണി റോഡിലെ ആര്‍. കെ. മാളില്‍ നടക്കുന്ന ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും അഖിലേന്ത്യാ കിഡ്നി ഫെഡറേഷന്‍ ചെയര്‍മാനുമായ റവ. ഫാദര്‍ ഡേവിസ് ചിറമേല്‍ ഉദ്ഘാടനം ചെയ്യും. ’75 മേറ്റ്സ് ചെയര്‍മാന്‍ ടി.എ ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍ മുഖ്യാതിഥിയാകും. കേന്ദ്ര സര്‍വ്വകലാശാല …

പഹല്‍ഗാമിലെ ഭീകരാക്രമണം; കൂട്ടക്കൊല നടത്തിയ 4 ഭീകരരുടെ ചിത്രം പുറത്ത് വിട്ടു

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 27 പേരെ കൊലപ്പെടുത്തിയ 4 ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. ഈ നാല് ഭീകരരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിക്കുന്നത്. രണ്ട് നാട്ടുകാരടക്കം ആറ് ഭീകരരാണ് പഹല്‍ഗാമില്‍ എത്തിയതെന്നാണ് വിവരം. ഇതില്‍ ആസിഫ് ഫുജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞു. ഇവരെല്ലാം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധമുള്ളവരാണെന്നാണ് വിവരം. കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി …

പയ്യന്നൂരിലെ മുതിര്‍ന്ന സി.പി.എം നേതാവ് കെ രാഘവന്‍ അന്തരിച്ചു; സംസ്‌കാരം നാളെ

പയ്യന്നൂര്‍: പയ്യന്നൂരിലെ മുതിര്‍ന്ന സി.പിഎം നേതാവ് കെ രാഘവന്‍ എന്ന കെആര്‍ അന്തരിച്ചു. 78 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചക്ക് സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലും വൈകിട്ട് നാലിന് കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനം. വ്യാഴാഴ്ച രാവിലെ 9 ന് വീട്ടിലെത്തിക്കുന്ന മൃതദേഹം 10 മണിക്ക് സംസ്‌കരിക്കും. 1969 ല്‍ പയ്യന്നൂരില്‍ ദിനേശ് ബീഡി കമ്പനി ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കെആര്‍ …

ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ 29 കാരന്‍ കുത്തിക്കൊലപ്പെടുത്തി

ചെന്നൈ: ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ 29 കാരന്‍ കുത്തിക്കൊലപ്പെടുത്തി. പുളിയന്തോപ്പ് കെപി പാര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന എം.ബാലു (50) ആണു മരിച്ചത്. മദ്യലഹരിയില്‍ മകന്‍ കാര്‍ത്തിക്കാണ് കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വാക്കേറ്റത്തിനിടെ കാര്‍ത്തിക്കിന്റെ ഭാര്യയെക്കുറിച്ച് ബാലു മോശമായി സംസാരിച്ചു. ഇതേതുടര്‍ന്ന് പ്രകോപിതനായ കാര്‍ത്തിക് ബാലുവിനെ കത്തി കൊണ്ടു കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലു, സ്വയം കുത്തി പരിക്കേറ്റതായാണ് ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. ചികിത്സക്കിടെ ബാലു മരിച്ചു. സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ …

ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പുല്ലൂര്‍ കാളിയുടെ പ്രതിപുരുഷന്‍ ഗോപാലന്‍ കോമരം അന്തരിച്ചു

കാസര്‍കോട്: ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പുല്ലൂര്‍ കാളിയുടെ പ്രതിപുരുഷന്‍ ഗോപാലന്‍ കോമരം അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: രഞ്ജിനി, രഞ്ജിത. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ക്ലായിക്കോട് വീട്ടുവളപ്പില്‍.

പഹല്‍ഗാം ഭീകരാക്രമണം; പിന്നില്‍ സെയ്ഫുള്ള കസൂരി, ഏഴംഗ ഭീകരര്‍ എത്തിയത് രണ്ട് സംഘങ്ങളായി, ബാരാമുള്ളയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്നാണ് ഇയാള്‍ ആക്രമണം നിയന്ത്രിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തിരുന്നു. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായെന്നാണ് വിവരം. ഇതില്‍ രണ്ടുപേര്‍ പാകിസ്ഥാനില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചവര്‍ ആണ്. രണ്ട് സംഘമായി തിരിഞ്ഞ് എകെ 47 ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. …

‘എന്റെ ഫോണ്‍ തിരികെ തരുമോ? അതോ ഞാന്‍ എന്റെ ചെരിപ്പു കൊണ്ട് അടിക്കണോ?’; മൊബൈല്‍ഫോണ്‍ തടഞ്ഞുവച്ച അധ്യാപികയെ കോളേജ് വിദ്യാര്‍ത്ഥിനി ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്

വിജയനഗരം: മൊബൈല്‍ പിടിച്ചുവച്ച അധ്യാപികയെ കോളേജ് വിദ്യാര്‍ത്ഥിനി ചെരിപ്പുകൊണ്ട് മുഖത്തടിച്ചു.ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്.മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാര്‍ത്ഥിനി പ്രകോപിതയായത്. വിദ്യാര്‍ത്ഥിനി അധ്യാപികയുമായി തര്‍ക്കിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. തുടര്‍ന്ന് രോഷാകുലയായ വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥിനി ചെരിപ്പുകള്‍ ഊരിമാറ്റി ‘എന്റെ ഫോണ്‍ തിരികെ തരുമോ അതോ ചെരിപ്പ് കൊണ്ട് അടിക്കണോ?’ എന്ന് അധ്യാപികയോട് ആക്രോശിക്കുകയായിരുന്നു. ഫോണ്‍ തിരികെ ലഭിക്കാതിരുന്നതോടെ ചെരിപ്പൂരി അടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. സംഭവം കണ്ടവര്‍ ഇരുവരെയും …

ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ നിറയൊഴിച്ചു’- കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. സംഭവ സ്ഥലത്ത് നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ പറയുന്നു. പെട്ടെന്ന് ഒരാൾ ഞങ്ങൾക്ക് നേരെയെത്തി വെടിയുതിർത്തു. രക്തം തൻ്റെ ദേഹത്തേക്ക് തെറിച്ചപ്പോഴാണ് ഭർത്താവിന് വെടിയേറ്റത് മനസ്സിലായതെന്നും ദൃക്സാക്ഷിയും ആക്രമണം നേരിട്ടയാളുടെ ഭാര്യയുമായ യുവതി വെളിപ്പെടുത്തി. ഭർത്താവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കരയുന്ന വീഡിയോയും പുറത്ത് …

ചെറുവത്തൂരിലെ വാടക ക്വാർട്ടേഴ്സിന് സമീപം കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി

കാസർകോട്: ചെറുവത്തൂർ കൊവ്വൽ ഐസ് പ്ലാൻ സമീപത്തുള്ള വാടക ക്വാർട്ടേഴ്സിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. 170 സെന്റീമീറ്റർ നീളമുണ്ട് കഞ്ചാവ് ചെടിക്ക്‌. ആരാണ് നട്ടു പരിപാലിക്കുന്നതെന്ന് കണ്ടെത്താനായില്ല. നാട്ടുകാരുടെ വിവരത്തെ തുടർന്ന് നീലേശ്വരം എക്സൈസ് ഇൻസ്പെക്ടർ വൈശാഖും സംഘവും ആണ് ഇവിടെ പരിശോധനയ്ക്ക് എത്തിയത്. ചെടി വേരോടെ വെട്ടിയെടുത്ത് റേഞ്ച് ഓഫീസിലേക്ക് മാറ്റി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ അനീഷ് കുമാർ, പ്രിവന്റിവ് ഓഫീസർ എം എം പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനൂപ്, …

പഹൽഗാം ഭീകരാക്രമണത്തിൽ നടുങ്ങി രാജ്യം; മരിച്ച 26 പേരിൽ ഒരു മലയാളിയും. സൗദി സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തി പ്രധാനമന്ത്രി, എൻഐഎ കശ്മീരിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ട ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരു മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കുടുംബത്തോടൊപ്പം രാമചന്ദ്രൻ പഹൽഗാമിലെത്തിയത്. ഭാര്യ ഷീല രാമചന്ദ്രൻ, മകൾ ആരതി, ആരതിയുടെ 2 ഇരട്ടക്കുട്ടികൾ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. മകളുടെ മുന്നിൽവച്ചാണ് ഭീകരർ രാമചന്ദ്രനെ വെടിവച്ചു കൊന്നത്. കുടുംബം സുരക്ഷിതരാണെന്നാണ് വിവരം. മരിച്ചവരിൽ 2 വിദേശികളും കൊച്ചി നാവികസേന ഉദ്യോഗസ്ഥനായ ഹരിയാണ സ്വദേശി ലഫ്റ്റനന്റ് വിനയ് നർവാൾ(26), ഐബി ഓഫിസർ …