കല്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. എരുമക്കൊല്ലി പുള്ളിക്കുന്ന് ഉന്നതിക്ക് സമീപമുണ്ടായ ആക്രമണത്തിൽ തമിഴ്നാട് തേനി കമ്പം സ്വദേശിയായ അറുമുഖൻ(66) ആണ് കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളിയാണ്. വ്യാഴാഴ്ച രാത്രി 9.30ഓടെ മേപ്പാടിയിൽ നിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെ തേയിലത്തോട്ടത്തിൽ വച്ച് അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ അറുമുഖന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരേതയായ ലക്ഷ്മിയാണ് ഭാര്യ. രാജൻ, ശക്തി എന്നിവർ മക്കളാണ്. ഈ വർഷം ഇതുവരെ കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് അറുമുഖൻ. അതിനിടെ നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാൽ, നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ ഭീതിപടർത്തി പുലി വിഹരിക്കുകയാണ്. കഴിഞ്ഞ 4 ദിവസത്തിനിടെ 2 വളർത്തുമൃഗങ്ങളെ പുലി കൊന്നിട്ടുണ്ട്.
വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികന് ദാരുണാന്ത്യം
- State
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

പട്ടേല്‍ കടപ്പുറത്തെ നിര്‍മാണത്തൊഴിലാളിയായ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Saturday, 5 September 2026, 11:51


നാടക് ജില്ലാ സമ്മേളനം; കാറഡുക്കയില്‍ മേക്കപ്പ് വര്‍ക്ക് ഷോപ്പ് തുടങ്ങി
Saturday, 5 September 2026, 11:05

കേരള പൊലീസിന്റെ ലഹരിവിരുദ്ധ മാരത്തോണും ദീപശിഖാ പ്രയാണവും കാസര്‍കോട് നിന്ന് ആരംഭിച്ചു
Saturday, 5 September 2026, 10:47

ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആള് തൂങ്ങി മരിച്ച നിലയില്‍
Saturday, 5 September 2026, 10:39

വയോധിക തനിച്ച് താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച; രണ്ടു പവനും അരലക്ഷം രൂപയും നഷ്ടപ്പെട്ടു
Saturday, 5 September 2026, 10:33

കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകന് മാലക്കല്ലിലെ സുധീര്‍ മേലത്ത് അന്തരിച്ചു
Saturday, 5 September 2026, 10:15