കുമ്പള ദേശീയപാതയിൽ ടോൾ ബൂത്ത്; പ്രവൃത്തി യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു

കാസര്‍കോട്: ദേശീയപാതയില്‍ കുമ്പള പാലത്തിനു സമീപം താല്‍ക്കാലിക ടോള്‍ ബൂത്ത് നിര്‍മ്മാണ പ്രവൃത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. അസീസ് കളത്തൂര്‍, എംപി ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാത്രി 9 മണിയോടെ എത്തിയാണ് പ്രവൃത്തി തടഞ്ഞത്. ടോള്‍ പ്ലാസകള്‍ തമ്മില്‍ 60 കിലോമീറ്റര്‍ ദൂരപരിധി വേണമെന്ന നിബന്ധനകള്‍ മറികടന്നാണ് കുമ്പളയില്‍ നിര്‍മ്മാണം നടക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഒരു കാരണവശാലും കുമ്പളയില്‍ ടോള്‍ ബൂത്ത് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വിവരത്തെ തുടര്‍ന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി. ലീഗ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫുമായി ദേശീയപാത നിര്‍മ്മാണ കമ്പനിയായ ഊരളുങ്കല്‍ സൊസൈറ്റിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി. അതുവരെ നിര്‍മ്മാണ പ്രവൃത്തി നടത്തരുതെന്ന് കമ്പനിയോട് പൊലീസ് നിര്‍ദ്ദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page