ഭാര്യയും ഭര്‍ത്താവുമായുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വിസമ്മതിച്ച വിരോധം; യുവാവിനെ തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമം 5 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുടുംബപ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വിസമ്മതിച്ച വിരോധം കാരണമാണെന്നു പറയുന്നു യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ബേള, മീത്തല്‍ നീര്‍ച്ചാലിലെ ജയശ്രീ നിലയത്തിലെ ബി. സൂരജി (27)നെയാണ് ആക്രമിച്ചത്. ഇയാളുടെ പരാതിയില്‍ ബദിയഡുക്ക പൊലീസ് അഞ്ചു പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. നീര്‍ച്ചാല്‍, മാടത്തടുക്കയിലെ കെ. ധീരജ് (28), നെക്രാജെ, ചൂരിപ്പള്ളത്തെ കെ. സുധീഷ് (25), മധൂരിലെ ഷൈലേഷ് (20), നെക്രാജെ നെല്ലിക്കട്ടയിലെ സുധീഷ് (24), മധൂരിലെ വിഷ്ണു പ്രസാദ് (28) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരം നീര്‍ച്ചാലിലാണ് …

അധികാരത്തിന്റെ അടുത്ത പടി

Author: നാരായണന്‍ പേരിയ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു തൊപ്പിക്കാരുടെ ആ സംഘടന-തലയില്‍ വെളുത്ത തൊപ്പി, കയ്യില്‍ ചൂല്‍,, പ്രകടനം നടത്തുമ്പോള്‍ മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്ന പതാകയില്‍ ചൂലടയാളം. സംഘടനയുടെ പേര് ആപ്പ്-ഇംഗ്ലീഷില്‍ എ.എ.പി ആം ആദ്മി പാര്‍ട്ടി. എല്ലാ സാധാരണക്കാരുടെയും പാര്‍ട്ടി.അഴിമതി വിരുദ്ധ പ്രസ്ഥാനം. സമൂഹത്തിലെ സകല അഴിമതികളും പാടെ നിര്‍മാര്‍ജനം ചെയ്യുക-അതാണ് ചൂല്‍ കൊടിയടയാളമാക്കിയതു കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രമേണ ആ പാര്‍ട്ടി ഒരു ഡല്‍ഹിപ്പാര്‍ട്ടിയായി ഒതുങ്ങി. അരവിന്ദ് കേജ്രി വാളിന്റെ പാര്‍ട്ടി. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലെ ഭരണം …

സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ ക്രൂരത; മരുമകള്‍ക്ക് അമ്മായിയമ്മ എച്ച്.ഐ.വി കുത്തിവച്ചു

ലക്‌നൗ: അധിക സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ മരുമകള്‍ക്കു അമ്മായിയമ്മ എച്ച്‌ഐവി കുത്തിവച്ചു. സംഭവത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.2023 ഫെബ്രുവരി 15ന് ആണ് സോണാല്‍ സൈനിയും ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശിയായ അഭിഷേകും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നല്‍കി. എന്നാല്‍ അമ്മായിയമ്മയ്ക്ക് തൃപ്തിയായില്ല. കല്യാണം കഴിഞ്ഞ് ഏറെ നാള്‍ കഴിയും മുമ്പു തന്നെ മറ്റൊരു കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടാന്‍ തുടങ്ങി. ഇതിനു …

പ്രായപൂര്‍ത്തിയാകാത്ത മകന്റെ കൈയബദ്ധം; 9 വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന കുപ്രസിദ്ധ ക്രിമിനല്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത മകനു കൈയബദ്ധം പറ്റിയതിനെ തുടര്‍ന്ന് 9 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ ക്രിമിനലിനെ പൊലീസ് അറസ്റ്റു ചെയ്തു. ദൊഡ്ഡക്കല്ല സാന്ദ്ര സ്വദേശിയായ മുഹമ്മദ് ഫാറൂഖ് എന്ന മോട്ടി (40)യെ ആണ് മഡിവാള പൊലീസ് അറസ്റ്റു ചെയ്തത്. ബൊമ്മനഹള്ളി, മഡിവാള, കോറമംഗല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ആക്രമണം, കവര്‍ച്ച, കൊലപാതക ശ്രമം എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. 2016ല്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഒളിവില്‍ കഴിയുന്നതിനിടയില്‍ സിദ്ധാപൂര്‍ പൊലീസ് …

ബന്തിയോട്ട് മദ്രസാ വിദ്യാര്‍ത്ഥികളെ തെരുവ് നായ്ക്കള്‍ ഓടിച്ചു; ഒരു കുട്ടിക്ക് വീണു പരിക്ക്, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് പരിസരവാസികള്‍ ഓടിയെത്തിയതിനാല്‍

കാസര്‍കോട്: മദ്രസയില്‍ നിന്നു വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ തെരുവുനായ്ക്കളുടെ പരാക്രമം. കുരച്ചു ചാടിയ നായ്ക്കളില്‍ നിന്നു രക്ഷപ്പെടുന്നതിനിടയില്‍ ഒരാള്‍ക്കു വീണു പരിക്കേറ്റു. ബന്തിയോട്ടെ ആദമിന്റെ മകന്‍ മുഹമ്മദ് മുഫീദി(11)നാണ് പരിക്കേറ്റത്. കുട്ടിയെ ബന്തിയോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെയാണ് സംഭവം. മദ്രസയില്‍ നിന്നു വയല്‍ക്കര റോഡില്‍ കൂടി മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു മുഹമ്മദ് മുഫീദ്. ഇതിനിടയിലാണ് പത്തിലധികം വരുന്ന തെരുവു നായ്ക്കള്‍ കുട്ടികള്‍ക്കു നേരെ കുരച്ച്, ആക്രോശിച്ചെത്തിയത്. പേടിച്ചു പോയ കുട്ടികള്‍ …

കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

കണ്ണൂര്‍: പച്ചക്കറി തോട്ടത്തില്‍ വച്ച് കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. കണ്ണൂര്‍, കോളയാട്, ആലച്ചേരിയിലെ ഗംഗാധരന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച പച്ചക്കറി തോട്ടത്തില്‍ വച്ചാണ് ഇദ്ദേഹം കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തിനു ഇരയായത്. കടന്നല്‍ കൂട്ടം കൂട്ടത്തോടെ കുത്തിയതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ ഗംഗാധരനെ ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു.

ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ 21ന് എത്തുന്നു; രാജകീയ സ്വീകരണത്തിനൊരുങ്ങി കാസര്‍കോട്

കാസര്‍കോട്: ലോകം കണ്ട മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളും ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനുമായ പത്മഭൂഷന്‍ സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ ഫെബ്രുവരി 21ന് കാസര്‍കോട്ടെത്തും. കാസര്‍കോട് നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ചാണ് അദ്ദേഹം എത്തുന്നത്. വൈകുന്നേരം 3.30ന് വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന നാമകരണം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ചെട്ടുംകുഴിയിലെ റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ക്രിക്കറ്റ് ഇതിഹാസത്തെ ആനയിക്കും. പൊതു സമ്മേളനത്തില്‍ …

മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ പീഡിപ്പിച്ചു; കല്യാണം കഴിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ പീഡന ദൃശ്യങ്ങള്‍ പുറത്തുവിട്ടു, യുവാവിനെതിരെ കേസ്

കാസര്‍കോട്: മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കിയ ശേഷം ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യുകയും പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. 36വയസ്സുള്ള ഭര്‍തൃമതിയുടെ പരാതിയില്‍ വടകര സ്വദേശിക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.ഭര്‍ത്താവുമായി അകന്നു കഴിഞ്ഞു വരികയായിരുന്നു യുവതി. ഇതിനിടയിലാണ് വടകര സ്വദേശിയുമായി പരിചയത്തിലായത്. 2024 ഒക്ടോബര്‍ 25ന് രാത്രി യുവതിയുടെ വീട്ടിലെത്തിയ യുവാവ് മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ …

വിളിച്ച ദിവസം തേങ്ങ പറിക്കാന്‍ പോയില്ല; തെങ്ങു കയറ്റ തൊഴിലാളിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു

കാസര്‍കോട്: വിളിച്ച ദിവസം തേങ്ങ പറിക്കാന്‍ പോയില്ലെന്ന വിരോധത്തില്‍ തെങ്ങു കയറ്റ തൊഴിലാളിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. മുളിയാര്‍, കോട്ടൂരിലെ പേരടുക്കം ഹൗസില്‍ കെ. കമലാക്ഷന്‍ (45) ആണ് പരാതിക്കാരന്‍. തേങ്ങ പറിക്കാന്‍ പോകാത്ത വിരോധത്തില്‍ ഫെബ്രുവരി ഒന്‍പതിനു രാത്രി 9 മണിക്ക് വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നു കമലാക്ഷന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ രാമചന്ദ്രന്‍, വിശ്വംഭരന്‍ എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.

സിബിഐ ചമഞ്ഞ് മുന്‍ പ്രവാസിയുടെ മൂന്നേകാല്‍ കോടി തട്ടിയ സൂത്രധാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മുന്‍ പ്രവാസിയായ വയോധികനില്‍ നിന്നു മൂന്നേ കാല്‍ കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍. ഗുരുവായൂര്‍, മൂലശ്ശേരി തൈക്കാട്ടില്‍ ഓട്ടോക്കാരന്‍ ഹൗസിലെ ടി.ഡി ഡെയ്ഞ്ചല്‍ ഡെന്നീസി(28)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബു അറസ്റ്റു ചെയ്തത്. പാളിയത്തുവളപ്പിലെ ഭാര്‍ഗവ(74)നില്‍ നിന്നാണ് പണം തട്ടിയത്. 2024 സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ മൂന്നു വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. മുംബൈ ടെലഫോണ്‍സില്‍ നിന്നു വിളിക്കുന്നുവെന്നു പറഞ്ഞാണ് സംഘത്തിലെ ഒരാള്‍ ഭാര്‍ഗവനെ ആദ്യമായി …

തുടരുന്ന ക്രൂരത: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിംഗിനു ഇരയാക്കി, കൈയ്യെല്ല് പൊട്ടിയ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കണ്ണൂര്‍: കോട്ടയത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗിംഗിനിരയാക്കിയ സംഭവം പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെ കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കയ്യെല്ല് പൊട്ടിച്ചു. കൊളവല്ലൂര്‍ പിആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ക്രൂരമായ പീഡനത്തിനു ഇരയായത്. വിദ്യാര്‍ത്ഥി തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. കയ്യെല്ല് പൊട്ടിയതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ബുധനാഴ്ചയാണ് സംഭവം. മര്‍ദ്ദിച്ചതിനു സീനിയര്‍ വിദ്യാര്‍ത്ഥികളായ ഫസല്‍, നൗഫല്‍, നഹിയാന്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.

കുപ്രസിദ്ധ കവര്‍ച്ചാ സംഘം കണ്ണൂരില്‍ അറസ്റ്റില്‍; പിടിയിലായത് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട് എത്തിയപ്പോള്‍, മാരകായുധങ്ങളും പിടികൂടി

കണ്ണൂര്‍: വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട് എത്തിയ കുപ്രസിദ്ധ കവര്‍ച്ചാ സംഘം അറസ്റ്റില്‍. പറശ്ശിനിക്കടവ് കണ്ടന്‍ ഹൗസില്‍ ബിജു കണ്ടന്‍ (41), കണ്ണാടിപ്പറമ്പ് ക്രിസ്ത്യന്‍ കോളനിയിലെ കെ.ടി വര്‍ഗീസ് (45), അഴീക്കോട്, ചെമ്മശ്ശേരി, ചെമ്പിലകത്ത് വീട്ടില്‍ കെ. അന്‍ഫീല്‍ (34) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി രാത്രികാല പരിശോധനക്കിടയില്‍ കണ്ണൂര്‍, പഴയ ബസ് സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന് സമീപത്തു പതുങ്ങിയിരിക്കുകയായിരുന്നു സംഘം. സംശയം തോന്നി പിടികൂടി ചോദ്യം …

നീലേശ്വരത്തു നിന്നു വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റ കാര്‍ തിരുവനന്തപുരത്ത് കണ്ടെത്തി

കാസര്‍കോട്: നീലേശ്വരത്തു നിന്നു വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റ കാര്‍ ഏഴുമാസങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. മടിക്കൈ, കക്കാട്ടെ അഖിലിന്റെ കാറാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയിയുടെ സമര്‍ത്ഥമായ അന്വേഷണത്തില്‍ തിരുവനന്തപുരം, ബീമാപള്ളിക്കു സമീപത്തു വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്. നീലേശ്വരം എസ്.ഐ രതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മധുസൂദനന്‍ എന്നിവര്‍ കാറുമായി നീലേശ്വരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.2024 മെയ് മാസത്തിലാണ് അഖിലിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാര്‍ കരുവാച്ചേരി സ്വദേശിയായ അജ്മല്‍ വാടകയ്ക്ക് എടുത്തത്. കാര്‍ പിന്നീട് ഉടമയറിയാതെ സുള്ള്യ …

സംശയം; ബേളയില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമം

കാസര്‍കോട്: ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചു വരുന്നതിനിടയില്‍ യുവതിയെ മൂക്കിനു മര്‍ദ്ദിച്ചു കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. യുവാവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബേള, വില്ലേജിലെ കുഞ്ചാര്‍ ഹൗസില്‍ കെ.എ ഖൈറുന്നീസ(37)യുടെ പരാതി പ്രകാരം അബ്ദുല്‍ റഹ്‌മാന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഖൈറുന്നീസയുടെ വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഇരുവരും താമസം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ അബ്ദുല്‍ റഹ്‌മാന്‍ ഖൈറുന്നീസയുടെ കവിളില്‍ അടിക്കുകയും മുഷ്ടി ചുരുട്ടി മൂക്കില്‍ ഇടിക്കുകയും ചെയ്തുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ …

മന്നിപ്പാടിയില്‍ ബൈക്കിലെത്തിയ സംഘം യുവാക്കളെ ആക്രമിച്ചു; അഞ്ചു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്

കാസര്‍കോട്: മുന്‍ വിരോധം കാരണം യുവാക്കളെ ആക്രമിച്ചതായി പരാതി. കൂഡ്‌ലു, മന്നിപ്പാടിയിലെ രജിത്‌ഷെട്ടി(18)യുടെ പരാതി പ്രകാരം സുനില്‍, ഹരീഷ്, വിച്ചു, ആദിഷ്, വിജിത്‌ഷെട്ടി എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. വ്യാഴാഴ്ച രാത്രി മന്നിപ്പാടി, ഗ്രൗണ്ടിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. ബൈക്കുകളിലെത്തിയ സംഘം ഇരുമ്പ് വടി, പഞ്ച് എന്നിവ കൊണ്ടു അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

ഉപ്പളയില്‍ വീണ്ടും അക്രമം; യുവാക്കളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു, മൂന്നു പേര്‍ ആശുപത്രിയില്‍ 6 പേര്‍ക്കെതിരെ കേസ്, സംഭവം സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ

കാസര്‍കോട്: സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ഉപ്പളയില്‍ വീണ്ടും അക്രമം. മൂന്നു യുവാക്കളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉപ്പള, ഹിദായത്തു നഗര്‍, കസായിഗല്ലിയിലെ മുഹമ്മദ് ഷക്കീര്‍(20), ഉപ്പളയിലെ ഷേഖ് മുഹമ്മദ് നിഹാല്‍ (18), പത്വാടി, റോഡ് മജലിലെ മുഹമ്മദ് റിസ്‌വാന്‍(18) എന്നിവരുടെ പരാതി പ്രകാരം ഉപ്പള സ്വദേശികളായ മക്കു, മുര്‍ഷിദ്, സിലാല്‍, ഫൈസല്‍, സഫ് വാന്‍, അഷ്ഫാഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ബുധനാഴ്ച രാത്രി …

സ്‌കൂളിലേക്ക് പോയ പതിനേഴുകാരിയെ കാണാതായി; മാതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: സ്‌കൂളിലേക്കു പോയ 17 കാരിയെ കാണാതായതായി പരാതി. മാതാവിന്റെ പരാതി പ്രകാരം കേസെടുത്ത മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. ഉപ്പളയ്ക്കു സമീപത്തു താമസക്കാരിയായ പെണ്‍കുട്ടിയെ ആണ് കാണാതായത്. വ്യാഴാഴ്ച പതിവുപോലെ സ്‌കൂളിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

മഞ്ചേശ്വരം, കടമ്പാറില്‍ യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോയി; ബന്തിയോട്, വീരനഗറിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചു, സ്വര്‍ണ്ണമാലയും 12,000 രൂപയും ഫോണും തട്ടിയെടുത്തു അക്രമികള്‍ രക്ഷപ്പെട്ടു

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പാര്‍, അരിമലയില്‍ യുവാവിനെ അക്രമിച്ച് ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തിയോട്, അടുക്ക, വീരനഗറില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയും 12000 രൂപ അടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും കൈക്കലാക്കി അക്രമികള്‍ രക്ഷപ്പെട്ടു. അരിമല സ്വദേശിയായ എ പ്രവീണ്‍ (32) ആണ് അക്രമത്തിനു ഇരയായത്. സാരമായി പരിക്കേറ്റ് കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ കഴിയുന്ന പ്രവീണ്‍ സംഭവത്തെ കുറിച്ച് പറയുന്നത് …