കാസര്‍കോട്: വിളിച്ച ദിവസം തേങ്ങ പറിക്കാന്‍ പോയില്ലെന്ന വിരോധത്തില്‍ തെങ്ങു കയറ്റ തൊഴിലാളിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. മുളിയാര്‍, കോട്ടൂരിലെ പേരടുക്കം ഹൗസില്‍ കെ. കമലാക്ഷന്‍ (45) ആണ് പരാതിക്കാരന്‍. തേങ്ങ പറിക്കാന്‍ പോകാത്ത വിരോധത്തില്‍ ഫെബ്രുവരി ഒന്‍പതിനു രാത്രി 9 മണിക്ക് വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നു കമലാക്ഷന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ രാമചന്ദ്രന്‍, വിശ്വംഭരന്‍ എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.
