കാസര്‍കോട്: ലോകം കണ്ട മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളും ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനുമായ പത്മഭൂഷന്‍ സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ ഫെബ്രുവരി 21ന് കാസര്‍കോട്ടെത്തും. കാസര്‍കോട് നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ചാണ് അദ്ദേഹം എത്തുന്നത്. വൈകുന്നേരം 3.30ന് വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന നാമകരണം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ചെട്ടുംകുഴിയിലെ റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ക്രിക്കറ്റ് ഇതിഹാസത്തെ ആനയിക്കും. പൊതു സമ്മേളനത്തില്‍ വച്ച് കാസര്‍കോടന്‍ ജനതയ്ക്കു വേണ്ടി സുനില്‍ ഗവാസ്‌കറിനെ ആദരിക്കുമെന്നും പരിപാടി വിജയിപ്പിക്കണമെന്നും സംഘാടക സമിതി ചെയര്‍മാന്‍ എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ.യും വര്‍ക്കിംഗ് ചെയര്‍മാനും നഗരസഭാ ചെയര്‍മാനുമായ അബ്ബാസ് ബീഗവും അഭ്യര്‍ത്ഥിച്ചു.
