ഇസ്രയേൽ-ഇറാൻ സംഘർഷം: ടെഹ്റാനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു തുടങ്ങി; ആദ്യ സംഘം ഇന്ന് ഡൽഹിയിലെത്തും

ടെഹ്റാൻ: ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു. ഇന്നു വിമാനത്തിൽ ഡൽഹിയിലെത്തിക്കും. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽ നിന്നു റോഡു മാർഗമാണ് ഇവരെ അർമീനിയയിൽ എത്തിച്ചത്. ഇറാനിൽ 1500 ഇന്ത്യൻ വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്ക്. ഭൂരിഭാഗവും കശ്മീർ സ്വദേശികൾ. ഇവരെ അർമീനിയ, യുഎഇ വഴി ഇന്ത്യയിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. കഴിയുമെങ്കിൽ സ്വന്തം നിലയ്ക്ക് ടെഹ്റാൻ വിടാനും എംബസി നിർദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page