ആദ്യം മധുരിക്കും പിന്നീടും മധുരിക്കും; കുട്ടികൾക്കായി ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക, ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ ഉദ്ഘാടന ചടങ്ങ് നടക്കും.കുട്ടികൾക്കിടയിൽ മാനസിക സംഘർഷങ്ങൾ, ആത്മഹത്യ, ലഹരി ഉപയോഗം എന്നിവ വർധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.റേഡിയോ നെല്ലിക്ക ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും കേൾക്കാനാകും. തുടക്കത്തിൽ പ്രതിദിനം 4 മണിക്കൂറുള്ള പരിപാടികളാണ് സംപ്രേഷണം ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ വിനോദവും വിജ്ഞാനവും നൽകുന്ന പരിപാടികൾ സംപ്രേഷണം ചെയ്യും. ശനിയും ഞായറും പരിപാടികൾ ആവർത്തിക്കും. ശ്രോതാക്കൾക്കു ഇഷ്ടമുള്ള സമയവും ദിവസവും തിരഞ്ഞെടുത്ത് റേഡിയോ നെല്ലിക്കയിലെ പരിപാടികൾ ആസ്വദിക്കാം. പരസ്യങ്ങൾ ഉണ്ടാകില്ല. ആൻഡ്രോയിഡ് ഫോണിൽ പ്ലേസ്റ്റോറിൽ നിന്നും ഐഒഎസിൽ ആപ് സ്റ്റോറിൽ നിന്നും Radio Nellikka ഡൗൺലോഡ് ചെയ്യാം. https://www.radionellikka.com വെബ്സൈറ്റ് മുഖേനയും പരിപാടികൾ ആസ്വദിക്കാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page