അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; എയര്‍ബാഗ് കീറിപ്പോയി, രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: ദേശീയപാതയിലെ ജെപ്പിനമോഗരുവില്‍ അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം. മംഗളൂരു കദ്രി സ്വദേശിയും ഡ്രൈവറുമായ അമന്‍ റാവു(22), എന്‍.എസ്.യു.ഐ ജില്ലാ വൈസ് പ്രസിഡന്റും ദെരൈബയില്‍ സ്വദേശിയുമായ ഓംശ്രീ പൂജാരി(24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ ജെപ്പിനമോഗരു സൗത്ത് പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം. മൂന്നുയുവാക്കളുമായി കാറില്‍ തലപ്പാടിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. ഡിവൈഡറിലിടിച്ച് കാര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളിലെ എയര്‍ബാഗ് കീറിയിരുന്നു. മരണപ്പെട്ട ഓംശ്രീ പൂജാരിയുടെ സുഹൃത്താണ് അമല്‍ റാവു. മൃതദേഹങ്ങള്‍ വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റി. എം.എല്‍.സി ഇവാന്‍ ഡിസൂസ ആശുപത്രിയിലെത്തി മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page