പുത്തിഗെയിലെ അശാസ്ത്രീയമായ വാര്‍ഡ് വിഭജനം; യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു

കാസര്‍കോട്: പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാര്‍ഡ് വിഭജനവും ചൂണ്ടിക്കാട്ടി യുഡിഫ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഡിലീമിറ്റേഷന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ച വ്യക്തമായ അതിരുകളും ജനസംഖ്യ അനുപാതവും ഉള്‍കൊള്ളുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ, ചില വ്യക്തികളുടെയും രാഷ്ട്രീയപാര്‍ട്ടിയുടെയും താല്‍പര്യാര്‍ത്ഥം, വാര്‍ഡ് വിഭജന അന്തിമ വിജ്ഞാപനത്തില്‍, പക്ഷേപാതം നടത്തിയത് ചൂണ്ടി കാണിച്ചാണ്, യുഡിഫ് ചെയര്‍മാന്‍ സുലൈമാന്‍ ഉജംമ്പദവും, യുഡിഫ് കണ്‍വീനര്‍ ഇകെ മുഹമ്മദ് കുഞ്ഞിയും ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി, ഹര്‍ജി തീര്‍പ്പാക്കുന്നതിനു അനുസരിച്ചായിരിക്കും വാര്‍ഡ് വിഭജന അന്തിമ വിജ്ഞാപനമെന്നു നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് അധികൃതര്‍ക്കും ഡെലിമിറ്റേഷന്‍ കമ്മിഷനും നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ കരട് വിജ്ഞാപനത്തില്‍ വന്ന അപാകതകള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്തിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും വ്യക്തികളും 38 ഓളം പരാതികള്‍ കമ്മിഷനു മുമ്പാകെ നല്‍കി എന്നാണ് വിവരാവകാശ രേഖകളില്‍ വ്യക്തമാക്കുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ചൂണ്ടിക്കാണിച്ച വ്യക്തമായ ന്യൂനതകള്‍ പരിഹരിക്കാതെ കരടില്‍ പറഞ്ഞത് പ്രകാരം തന്നെ അന്തിമ വിജ്ഞാപനം നടത്തിയെന്ന് യുഡിഎഫ് ആരോപിക്കുന്നു. ആരും പരാതി നല്‍കാതെ തന്നെ ഒന്നാം വാര്‍ഡിലും രണ്ടാം വാര്‍ഡിലും ഭരണപക്ഷ പാര്‍ട്ടിക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്. മാനദണ്ഡം കാറ്റില്‍ പറത്തി, രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ഡ് വിഭജനം നടത്തി വിജ്ഞാപനം ഇറക്കിയതാണ്, കോടതിയെ സമീപിക്കാന്‍ യുഡിഫ് കമ്മിറ്റിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page