മരുമകനുമായി പ്രണയം, ഭര്‍ത്താവിനെയും മകളെയും സാക്ഷിയാക്കി യുവതിയുടെ വിവാഹം

ജമുയി(ബിഹാര്‍): ഭര്‍ത്താവിനെയും മകളെയും സാക്ഷി നിര്‍ത്തി മരുമകനെ വിവാഹം കഴിച്ച് യുവതി. ബീഹാറിലെ ജമുയിലെ ഷിക്കേരെ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. അമ്മായിയും മരുമകനും തമ്മില്‍ പ്രണയത്തിലായിരുന്നെന്നുവെന്നാണ് വിവരം. വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജൂണ്‍ 20 -നായിരുന്നു ആയുഷി കുമാരിയുടെയും മരുമകന്‍ സച്ചിന്‍ ദുബൈയുടെയും വിവാഹം നടന്നത്. ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ ഭര്‍ത്താവും ബന്ധുമിത്രാദികളും പങ്കെടുത്തു. 2021 -ലായിരുന്നു അമ്മാവന്‍ വിശാല്‍ ദുബൈയുടെയും ആയുഷി കുമാരിയുടെയും വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകളുണ്ട്. വിവാഹ ശേഷം ആരുഷിയെ ഗ്രാമവാസി കൂടിയായ സച്ചിന്‍ ദുബൈ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടിരുന്നു. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറി. ഫോണ്‍ വഴി ഇരുവരും മണിക്കൂറുകളോളം സംസാരിച്ചിരുന്നത് ബന്ധുക്കളില്‍ സംശയത്തിന് വഴിവച്ചിരുന്നു. ജൂണ്‍ 15 ന് ഇരുവരും ഒളിച്ചോടിയതോടെയാണ് ഇവരുടെ പ്രണയകഥ നാട്ടുകാരറിഞ്ഞത്. ഒളിച്ചോടിയതറിഞ്ഞ് ഭര്‍ത്താവ് വിശാല്‍ ഭാര്യയെ കാണുന്നില്ലെന്ന് കാട്ടി സച്ചാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിനിടെ വിവാഹ മോചനത്തിന് ആരുഷി ജമുയി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഒപ്പം മകളുടെ അവകാശവാദം ഉപേക്ഷിക്കുകയും ചെയ്‌തെന്നും ചിലമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒടുവില്‍ ഇരുകുടുംബങ്ങളുടെ സമ്മതത്തോടെ കഴിഞ്ഞ വെള്ളിയാഴ്ച ആരുഷിയും സച്ചിന്‍ ദുബൈയും തമ്മില്‍ വിവാഹിതരായി. ഇരുവരുടെയും കുടുംബം വിവാഹത്തിന് സന്നിഹിതരായിരുന്നു. വിശാലിനെയും മകളെയും ആരുഷി വിവാഹ ചടങ്ങിന് ക്ഷണിച്ചിരുന്നു. ‘അവളുടെ സന്തോഷം അതാണെങ്കില്‍ ഞാനതിന് തടസം നില്‍ക്കുന്നില്ലെന്നും അവള്‍ എനിക്കെതിരെ പറഞ്ഞതെല്ലാം തെറ്റാണെന്ന് മുന്‍ ഭര്‍ത്താവ് വിശാല്‍ പറഞ്ഞു. രണ്ട് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണെന്നും ആയുഷിയെ ഞാന്‍ എന്നേക്കും സന്തോഷവതിയായി നിലനിര്‍ത്തുമെന്നും മരുമകന്‍ വിശാല്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുപ്രസിദ്ധ കവര്‍ച്ചാസംഘം അമ്പലത്തറയില്‍ പിടിയില്‍; വലയില്‍ വീണത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍, ചീമേനി, പാലക്കുന്ന് കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായേക്കും

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page