കാവിക്കൊടി ദേശീയ പതാകയാക്കണമെന്ന പ്രസ്താവന; ബിജെപി നേതാവിനെതിരെ കേസ്

പാലക്കാട്: കാവിക്കൊടി ദേശീയപതാകയാക്കണമെന്ന പരാമർശത്തിൽ ബിജെപി ദേശീയ കൗൺസിൽ മുൻ അംഗവും നഗരസഭ കൗൺസിലറുമായ എൻ. ശിവരാജനെതിരെ പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടു പ്രകോപന പരാമർശനം നടത്തിയെന്ന കോൺഗ്രസും ഡിവൈഎഫ്ഐയും നൽകിയ പരാതിയിന്മേലാണ് നടപടി.എൽഡിഎഫും യുഡിഎഫും ഭാരതാംബയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയാണ് ശിവരാജന്റെ പരാമർശം. ത്രിവർണപതാകയ്ക്കു പകരം കാവിക്കൊടി ദേശീയ പതാകയാക്കണമെന്നും ദേശീയ പതാകയ്ക്കു സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോൺഗ്രസ് പച്ചക്കൊടി ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ പതാക ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page