‘നന്ദി ഉണ്ട് മാഷേ’ എം.വി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റിട്ട് റെഡ് ആര്‍മി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റുമായി റെഡ് ആര്‍മി ഫേസ്ബുക്ക് ഗ്രൂപ്പ്. ‘നന്ദി ഉണ്ട് മാഷേ ‘ എന്നായിരുന്ന പോസ്റ്റിലെ വരി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയാണ് റെഡ് ആര്‍മി ഗ്രൂപ്പിലെ പോസ്റ്റ്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചു എന്ന എംവി ഗോവിന്ദന്റെ പ്രസ്താവന ഒരാഴ്ച മുമ്പ് വിവാദമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എംവി ഗോവിന്ദന്റെ പരാമര്‍ശം. പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തില്‍ ജനത പാര്‍ട്ടിയുമായി ചേര്‍ന്നതായിരുന്നു എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ‘പി ജെ ആര്‍മി’ എന്ന് പേരുള്ള പേജായിരുന്നു റെഡ് ആര്‍മി. വാര്‍ത്തയായതോടെ റെഡ് ആര്‍മിയുടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page