മത്തിക്ക് തീ വില, കിലോയ്ക്ക് 400 രൂപ, കോഴി വിലയും മേല്‍പ്പോട്ട്

കാസര്‍കോട്: മലയാളികളുടെ ഇഷ്ട മീനായ മത്തിക്ക് തീവില. മത്തി കിലോയ്ക്ക് 400 രൂപയാണ് ഇന്നത്തെ വില. ഹോട്ടലില്‍ ഒരു മത്തിയ്ക്ക് 20 രൂപ കൊടുക്കണം. ദിവസങ്ങള്‍ പഴക്കമുള്ള ഐസ് പൊതിഞ്ഞ മത്തിക്ക് ആണ് ഈ തീവില. മാസം മുമ്പ് 100 രൂപയാണ് കിലോയ്ക്ക് വില. കനത്തമഴകാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷമാണ് മല്‍സ്യങ്ങള്‍ വില വര്‍ധിപ്പിച്ചത്. അയലയ്ക്ക് 350 മുതല്‍ 360 രൂപയുമായിരുന്നു മൊത്തവിപണിയിലെ വില. കടല്‍ക്ഷോഭവും ട്രോളിങ്ങും കാരണം ദിവസങ്ങളായി മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. വിലകൂടിയതോടെ വാങ്ങാനും ആളുകള്‍ കുറഞ്ഞുവന്നു. മീനിന് വില കൂടിയതോടെ ദുരിതത്തിലായത് മീന്‍ നടന്നു വില്‍ക്കുന്ന തൊഴിലാളികളാണ്. ട്രോളിങ് നിരോധനസമയത്ത് മൂന്നുപേര്‍ക്കുമുതല്‍ 40 പേര്‍ക്കുവരെ പോകാവുന്ന പരമ്പരാഗത വള്ളങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകാറുള്ളത്. ട്രോളിങ്ങ് ആരംഭിച്ചത് മുതല്‍ സംസ്ഥാനത്ത് കനത്തമഴയാണ്. കേരളത്തില്‍ മീന്‍ലഭ്യത കുറയുമ്പോഴും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് സാധാരണ ധാരാളം മീന്‍ എത്താറുണ്ട്. എന്നാല്‍, ഇത്തവണ അതിലും കുറവുണ്ടായി. മല്‍സ്യത്തിന് വിലകൂടിയതോടെ കോഴിക്കും വ്യാപാരികള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. 150 രൂപ വരെ കിലോക്ക് വിലയെത്തിയിരുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

🙄

RELATED NEWS
Scroll to top

You cannot copy content of this page