സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്ക്കിടെ ചാവേറാക്രമണം; 22 പേർ മരിച്ചു, 63 പേർക്ക് പരുക്ക്

ഡ്മാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്ക്കിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 22 മരണം. 63 പേർക്ക് പരുക്കേറ്റു. ഡമാസ്കസിലെ സെന്റ് ഏലിയാസ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെയാണ് ആക്രമണം നടന്നത്. വിശ്വാസികൾക്കു നേരെ വെടിയുതിർത്ത ശേഷം ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് വെടിവയ്പ് നടത്തിയത്. ഇതിൽ ഒരാളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിനു പിന്നിൽ ഭീകരസംഘടനയായ ഐഎസാണെന്ന് സിറിയ ആരോപിച്ചു. എന്നാൽ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അസദ് ഭരണകൂടത്തെ അട്ടിമറിച്ച് വിമതർ ഭരണം പിടിച്ചെടുത്തതിനു ശേഷം രാജ്യത്ത് ക്രിസ്ത്യൻ പള്ളിക്കു നേരെയുണ്ടാകുന്ന ആദ്യത്തെ ആക്രമണമാണിത്. അക്രമികളെ എത്രയും വേഗം കണ്ടെത്തി തക്കത്തായ ശിക്ഷ നൽകുമെന്ന് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page