കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഇന്ധന നിരോധനം; 62 ലക്ഷം വാഹനങ്ങള്‍ അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ ഇന്ധനം നിരോധിച്ചു. നിരോധനം ചൊവ്വാഴ്ച നിലവില്‍ വന്നു. ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നത് വാഹനങ്ങളാണെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് 2024 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മിഷന്‍ 15 വര്‍ഷവും, 10 വര്‍ഷവും പൂര്‍ത്തിയാകാത്ത വാഹനങ്ങള്‍ക്ക് ഇന്നുമുതല്‍ ഇന്ധനം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് അനുസരിച്ച് ഡല്‍ഹിയില്‍ മാത്രം …

നടന്‍ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി; നടി മിനു മുനീര്‍ അറസ്റ്റില്‍

കൊച്ചി: നടന്‍ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീറിനെ പൊലീസ് അറസ്റ്റുചെയ്തു. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെയാണ് നടി ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. നടന്മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ആദ്യം പരാതി നല്‍കി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയില്‍ ‘ദേ ഇങ്ങോട്ട് നോക്കിയേ’ …

യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിനെ കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്നു, യുവതി ഭര്‍ത്താവിനൊപ്പം പോയി

കാസര്‍കോട്: കണ്ണൂര്‍, വളപട്ടണം പുഴയില്‍ യുവതിക്കൊപ്പം ചാടിയ യുവാവിനെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സും കോസ്റ്റല്‍ പൊലീസും വളപട്ടണം പൊലീസും തെരച്ചില്‍ തുടരുന്നു.ഞായറാഴ്ച രാത്രിയാണ് ബേക്കല്‍, പനയാല്‍, പെരിയാട്ടടുക്കത്തെ രാജേഷ് എന്ന രാജു(35)വും ഭര്‍തൃമതിയായ യുവതിയും പുഴയില്‍ ചാടിയത്. ശക്തമായ കുത്തൊഴുക്കിലും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തന്റെ കൂടെ രാജുവും ഒന്നിച്ച് പുഴയില്‍ ചാടിയെന്ന് സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളോട് യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകുന്നേരം ശക്തമായ കാറ്റ് വീശി തുടങ്ങിയതോടെ നിര്‍ത്തിവച്ച തെരച്ചില്‍ ചൊവ്വാഴ്ച …

കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്ററായി കെ രതീഷ് കുമാര്‍ ചുമതലയേറ്റു

കാസര്‍കോട്: കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്ററായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകന്‍ കെ. രതീഷ് കുമാര്‍ ചുമതലയേറ്റു. ജില്ലാ മിഷന്‍ കോഡിനേറ്ററായിരുന്ന ടി.ടി. സുരേന്ദ്രന്‍ മാതൃവകുപ്പിലേക്ക് പോയ ഒഴിവിലാണ് നിയമനം. പിലിക്കോട് വറക്കോട്ടുവയല്‍ സ്വദേശിയാണ്. 2023-ല്‍ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസറായി തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്നു. കുടുംബശ്രീയുടെ മുദ്രഗീതം, റേഡിയോശ്രീ, സംസ്ഥാനത്തെ 40 ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത തിരികെ സ്‌കൂളില്‍, കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗോത്സവമായ അരങ്ങ് എന്നിവയ്ക്ക് രതീഷ് കുമാര്‍ നേതൃത്വം നല്‍കിയിരുന്നു. അന്യത്ര …

ബണ്ട്വാള്‍ അബ്ദുല്‍ റഹ്‌മാന്‍ വധം; ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റില്‍

മംഗളൂരു: കൊളത്തമജലുവിലെ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതക കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ബണ്ട്വാളിലെ തുംബൈ സ്വദേശി ശിവപ്രസാദ് (33) ആണ് അറസ്റ്റിലായത്. ബണ്ട്വാളിലെ റായിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കലന്ദര്‍ ഷാഫിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയിരുന്നു ഇയാള്‍.തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആകെ ഒമ്പതായി. മെയ് 27 നാണ് അബ്ദുള്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത്.ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊളത്തമജലുവിലേക്ക് മണല്‍ എത്തിക്കാന്‍ പോയപ്പോഴാണ് സംഭവം.

തെലുങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം 42 കടന്നു

തെലങ്കാന: കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 42 കടന്നു. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. തകര്‍ന്ന സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാര്‍മ കമ്പനിയിലായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തിങ്കളാഴ്ച പതിമൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ചുള്ള വിവരം …

ബിരിയാണിയില്‍ കുപ്പിച്ചില്ല്, തൊണ്ടയില്‍ കുടുങ്ങി മുറിഞ്ഞു; യുവാവ് ആശുപത്രിയില്‍

കൊല്ലം: ചിതറയില്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ കുപ്പിച്ചില്ല്. ചിതറ എന്‍ആര്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിതറ ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ സൂരജിനേയാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് ബിരിയാണി പാഴ്സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ഭക്ഷണത്തില്‍ കട്ടിയായി തടഞ്ഞപ്പോള്‍ എല്ല് ആണെന്ന് കരുതി എന്നാല്‍ ചില്ല് വായില്‍ നിന്ന് പൊട്ടിയപ്പോള്‍ ആണ് …

ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിമാന്‍ഡില്‍

തൃശൂര്‍: ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പുല്ലൂറ്റ് അലങ്കാരത്ത് ജസിലിനെ(28)നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. വലപ്പാട് സ്വദേശിനിയായ വീട്ടമ്മയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഫോണ്‍ വഴി ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. എന്നാല്‍ ഈ പരിചയം ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, പരാതി വ്യാജമാണെന്നും ഫോണിലൂടെയുള്ള പരിചയം മാത്രമാണുള്ളതെന്നും ജസീല്‍ പറയുന്നു. രണ്ടുവര്‍ഷമായി പരാതിക്കാരി …

സര്‍ക്കാര്‍ ജീവനക്കാരില്‍ ചിലര്‍ മാതാപിതാക്കളെ നോക്കുന്നില്ല; ശമ്പളത്തിന്റെ 15 ശതമാനം മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് അയക്കണം, നിര്‍ദേശവുമായി തെലുങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: മാതാപിതാക്കളെ ശ്രദ്ധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ പത്തുമുതല്‍ പതിനഞ്ച് ശതമാനം ഇനി നഷ്ടമാകും. പ്രായമായ മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തിങ്കളാഴ്ച നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ജോലിക്കാരില്‍ പല വ്യക്തികളും പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.അസമില്‍ ഇത്തരമൊരു പദ്ധതി ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ പദ്ധതികള്‍ പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം …

കോട്ടയം എം സി റോഡിൽ ബൊലേറോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: എം സി റോഡിൽ കോടിമതയിൽ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ജീപ്പിലെ യാത്രക്കാരായിരുന്ന കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജാദവ് എന്നയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്.തിങ്കളാഴ്ച അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം. മണിപ്പുഴ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലേറോ ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് …

ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്; സർക്കാർ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ ഇന്ന് പ്രതിഷേധം

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുൾകക്ക് മുന്നിൽ കോൺഗ്രസ് ഇന്ന് പ്രതിഷേധിക്കും. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിനു മുന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ എറണാകുളത്ത് സമരത്തിൽ പങ്കെടുക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമമുണ്ടെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ആരോപിച്ചതിനു പിന്നാലെയാണ് വിഷയം …

കുമ്പളയിലെ ബസ് ഷെൽട്ടർ നിർമ്മാണം; വിവാദമുണ്ടാക്കുന്നത് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട്: മുസ്ലിം ലീഗ്

കാസർകോട് : കുമ്പള ടൗണിലെ ബസ് ഷെർട്ടർ നിർമ്മാണത്തിൽ അഴിമതി ആരോപണം ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് പഞ്ചായത്ത് തിരഞ്ഞടുപ്പ് മുന്നിൽ കണ്ടാണെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ബി എൻ മുഹമ്മദലി, ജനറൽ സെക്രട്ടറി യൂസുഫ് ള്ളുവാർ പറഞ്ഞു.എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് ബസ് ഷെൽട്ടർ നിർമ്മാണചുമതല അക്രഡിറ്റ് ഏജൻസിയായ ഹാബിറ്റാറ്റിനെ ഏൽപിച്ചത്. ഇതിന് ഗ്രാമ പഞ്ചായത്തിലെ 23 മെമ്പർമാരുടെയും അംഗീകാരമുണ്ട്. സമാന രീതിയിൽ ജില്ലയിലും സംസ്ഥാനത്തും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇടത് പക്ഷം …

ബളാലിൽ പ്ലസ് വൺ വിദ്യാർഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

കാസർകോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബളാല്‍ പൊന്നുമുണ്ടയിലെ രാജേന്ദ്രന്റെ മകന്‍ താഴത്തുവീട്ടില്‍ നവീന്‍(17)ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് 1.15 നാണ് കിടപ്പുമുറിയിലെ ഫാന്‍ ഹുക്കില്‍ നവീനിനെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് സംസ്കാരം നടക്കും.ചായ്യോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

ആശുപത്രിയിൽ മകളെ കാണാൻ പോകുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ദേശീയ പാതയിൽ വെയ്ലൂരിന് സമീപമാണ് അപകടമുണ്ടായത്. കൊല്ലം പരവൂർ കൂനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്കുള്ള കെഎസ്ആർടിസി ബസ് എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കാണാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശ്യാം സംഭവസ്ഥലത്തുവച്ച് മരിച്ചു. ഷീനയെ …

പോളിടെക്നിക് വിദ്യാർഥിനി ജീവനൊടുക്കി; ദുരൂഹതയില്ലെന്ന് പൊലീസ്

തിരുവനന്തപുരം: നരുവാമ്മൂട്ടിൽ പോളിടെക്നിക് വിദ്യാർഥി വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. കൈമനം ഗവൺമെന്റ് പോളിടെക്നിക് കോളജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർഥിനി മഹിമ(17) ആണ് മരിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് സംഭവം. വീടിനുള്ളിൽ നിന്ന് മഹിമയുടെ നിലവിളിയും പുകയും കേട്ട് ഓടിയെത്തിയ നാട്ടുകാർ പിൻവാതിൽ പൊളിച്ച് അകത്തു കയറി. മഹിമയെ വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോളജ് യൂണിയനിലെ മാഗസീൻ എഡിറ്റർ കൂടിയായിരുന്നു മഹിമ.സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് …

പിലിക്കോട് കണ്ണങ്കൈയിലെ പലിയേരി ദാമോദരൻ അന്തരിച്ചു

കാസർകോട്: പിലിക്കോട് കണ്ണങ്കൈയിലെ പലിയേരി ദാമോദരൻ (75) അന്തരിച്ചു. സി.പി.എം മുൻ കണ്ണങ്കൈ ബ്രാഞ്ച് സെക്രട്ടറി, പടുവളം ക്ഷീരോല്പാദക സംഘം ഡയരക്ടർ, കർഷക സംഘം പിലിക്കോട് വില്ലേജ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന കീനേരി. മക്കൾ: സന്തോഷ് കുമാർ കെ, സുരേഷ് കുമാർ കെ. മരുമക്കൾ: ഷീജ കല്ലൂരാവി, സജിന കണ്ണങ്കൈ. സഹോദരങ്ങൾ: അമ്പു പലിയേരി, കാർത്ത്യായനി പി, ഭാസ്കരൻ എം, ശ്രീധരൻ പി, കുഞ്ഞിരാമൻ പി. സംസ്കാരം ചൊവാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് …

ലഗേജിൽ ഒളിപ്പിച്ച് വന്യജീവികളെ കടത്താൻ ശ്രമം; പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: തായ്ലൻഡിൽ നിന്ന് വന്യജീവികളുമായെത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയ്, ഭാര്യ ആര്യമോൾ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 3 മർമോസെറ്റ് കുരങ്ങുകൾ, 2 ടാമറിൻ കുരങ്ങുകൾ, ഒരു മക്കാവു തത്ത എന്നിവയെയാണ് ഇവർ കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബാങ്കോക്കിൽ നിന്നുള്ള തായ് എയർവേയ്സ് വിമാനത്തിലാണ് ഇവരെത്തിയത്. ബാഗിൽ പ്രത്യേക പെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃഗങ്ങൾ. ഇവയ്ക്ക് വിപണിയിൽ ലക്ഷക്കണക്കിനു രൂപയുടെ മൂല്യമുണ്ട്. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മർമോസെറ്റ് കുരങ്ങുകൾക്ക് മാത്രം …

ഓണത്തിന് അധിക അരി ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ച് സംസ്ഥാന സർക്കാർ; കേന്ദ്ര, സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ കൂടിക്കാഴ്ച നാളെ

തിരുവനന്തപുരം : ഓണത്തിന് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഒരു കാർഡിന് 5 കിലോ അധിക അരി നൽകാൻ കേന്ദ്രസർക്കാരിന്റെ സഹായം തേടി സംസ്ഥാന സർക്കാർ. ആവശ്യമുന്നയിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. ഓണ വിപണി സപ്ലൈകോ വഴി സജീവമാക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായി ഇടപെടും. 450 രൂപയുടെ വെളിച്ചെണ്ണ 270 രൂപയ്ക്കാണു സപ്ലൈകോയിൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടി. ജൂലൈ …