ഓണത്തിന് അധിക അരി ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ച് സംസ്ഥാന സർക്കാർ; കേന്ദ്ര, സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ കൂടിക്കാഴ്ച നാളെ

തിരുവനന്തപുരം : ഓണത്തിന് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഒരു കാർഡിന് 5 കിലോ അധിക അരി നൽകാൻ കേന്ദ്രസർക്കാരിന്റെ സഹായം തേടി സംസ്ഥാന സർക്കാർ. ആവശ്യമുന്നയിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. ഓണ വിപണി സപ്ലൈകോ വഴി സജീവമാക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായി ഇടപെടും. 450 രൂപയുടെ വെളിച്ചെണ്ണ 270 രൂപയ്ക്കാണു സപ്ലൈകോയിൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടി. ജൂലൈ 3ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്ക് അവധി ആയിരിക്കും. ജൂലൈ മാസത്തെ റേഷൻ വിതരണം 4ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page