യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ തത്കാൽ ബുക്കിങ്ങിൽ നാളെ മുതൽ മാറ്റം, ടിക്കറ്റ് നിരക്ക് വർധനയും പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: ട്രെയിൻ തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ റെയിൽവേ പ്രഖ്യാപിച്ച മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ആധാർ ഉപയോഗിച്ച് വെരിഫൈ ചെയ്ത ഉപഭോക്താക്കൾക്കു മാത്രമേ ഐആർടിസി വെബ്സൈറ്റ് വഴിയോ ആപ് വഴിയോ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. ജൂലൈ 15 മുതൽ തത്കാൽ ബുക്കിങ്ങിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപിയും നിർബന്ധമാക്കും. ഇതോടെ റെയിൽവേയുടെ പിആർഎസ് കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കും. അംഗീകൃത ടിക്കറ്റിങ് ഏജന്റുമാർക്ക് …

40 യൂത്തല്ല; യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും

ആലപ്പുഴ: യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരാൻ സംസ്ഥാന സമ്മേളനത്തിൽ തീരുമാനം. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ പ്രവർത്തന പ്രായപരിധി 40 ആയി ഉയർത്തണമെന്ന നിർദേശം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 12 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും നിർദേശത്തെ എതിർക്കുകയായിരുന്നു. പുതിയ മുഖങ്ങളെ ജില്ലാ, സംസ്ഥാന തലങ്ങളിൽ കൊണ്ടുവരാനുള്ള പരിശ്രമം കോൺഗ്രസിൽ ഉണ്ടാകുന്നില്ലെന്ന് പ്രമേയത്തിൽ വിമർശനം ഉയരുന്നു. പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണം. സമരമാർഗത്തിൽ ഉൾപ്പെടെ കാലോചിതമായ മാറ്റങ്ങൾ വേണമെന്നും പ്രമേയത്തിൽ …

ഉപ്പള പത്വാടി മുത്തലിബ് വധം; അഞ്ചാം പ്രതിയെ കോടതി വെറുതെ വിട്ടു

കാസര്‍കോട്: അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഗാങ്‌വാറിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ഉപ്പള പത്വാടി സ്വദേശിയും മണ്ണംകുഴിയിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ അബ്ദുല്‍ മുത്തലിബ് എന്ന മുത്തലിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(3) കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. കര്‍ണാടക ഭദ്രാവതി സ്വദേശി സയ്യിദ് ആസിഫിനെയാണ് വിട്ടയച്ചത്. 2013 ഒക്ടോബര്‍ 24 നു രാത്രി 11 മണിക്ക് ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിന്റെ ഫ്‌ളാറ്റിന് സമീപത്തുവച്ചാണ് കൊലപാതകം. കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ കാലിയ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം …

യുവതിയെ കൊന്ന് മാലിന്യത്തില്‍ തള്ളിയ സംഭവം; പങ്കാളി പിടിയില്‍

ബംഗളൂരു: കോറമംഗലയില്‍ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. ഹൂളിമാവ് സ്വദേശി ആശ(40)യെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് ഷംശുദീനാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷംശുദീനെ പിടികൂടിയത്. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഇരുവരും ബംഗളൂരുവില്‍ വീട് വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു. ഹൂളിമാവിലെ സ്വകാര്യ ഹൗസ്‌കീപ്പിങ് കമ്പനിയിലെ ജോലിക്കാരാണ് ഇവര്‍. വിവാഹിതനായ ഷംശുദീന്റെ ഭാര്യയും …

എസ്എഫ്ഐ ദേശീയ സമ്മേളനം കൊഴുപ്പിക്കാൻ സ്കൂളിന് അവധി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ

കോഴിക്കോട്: എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്കൂളിനു അവധി നൽകിയെന്ന സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് തേടി. കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് ഹൈസ്കൂളിനാണ് ഹെഡ്മാസ്റ്റർ അവധി നൽകിയത്. എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമാണ് അവധി നൽകിയതെന്ന് ഹെഡ്മാസ്റ്റർ പ്രതികരിച്ചു. പിന്നാലെയാണ് ഡെപ്യൂട്ടി ഡയറക്ടർ ഇടപെട്ടത്.നേരത്തേ കെ എസ് യു സമരത്തിന് സ്കൂളിന് അവധി നൽകാത്തതു വൻ പ്രതിഷേധത്തിനു കാരണമായിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഉണ്ടായില്ല. ഇന്ന് എസ്എഫ്ഐ സമരമാണെന്ന നിലയിൽ …

സ്ത്രീധനമായി 100 പവന്‍ സ്വര്‍ണവും 70 ലക്ഷം രൂപയുടെ കാറും കിട്ടിയിട്ടും ആര്‍ത്തി തീര്‍ന്നില്ല; പോരെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനം, രണ്ട് മാസം മുമ്പ് വിവാഹിതയായ 27 കാരി ആത്മഹത്യചെയ്തു, യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

ചെന്നൈ: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്തു. തമിഴ്‌നാട് തിരുപ്പൂരിലെ റിധന്യ (27) ആണ് കാറില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വിട്ടാണ് യുവതി ആത്മഹത്യചെയ്തത്. ഏപ്രിലിലാണ് കെവന്‍ കുമാനുമായുള്ള വിവാഹം നടന്നത്. 100 പവന്‍ സ്വര്‍ണവും 70 ലക്ഷം രൂപയുടെ കാറും നല്‍കിയാണ് കല്യാണം നടത്തിയത്. തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ നിരന്ത പീഡനമായിരുന്നു ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തില്‍ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടില്‍ നിന്ന് …

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലേഡ് മാഫിയ; വിഷ്ണുവിനെ മര്‍ദ്ദിച്ചു, രശ്മിയെ ആശുപത്രിയിലെത്തി ശല്യം ചെയ്തു, വിഷം കുത്തിവച്ച് ഇരുവരുടെയും ആത്മഹത്യ

കോട്ടയം: ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം. കൂടപ്പുലം തെരുവയില്‍ വിഷ്ണു എസ്.നായര്‍ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് രശ്മി സുകുമാരന്‍ (35) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ബ്ലേഡ് മാഫിയ സംഘങ്ങള്‍ എത്തി വിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ആശുപത്രി ഹോസ്റ്റലില്‍ താമസിക്കുന്ന രശ്മിയെ അവിടെയെത്തി ചിലര്‍ അവഹേളിച്ചതായും ബന്ധുക്കള്‍ പറയുന്നു. കൊവിഡ് കാലത്ത് …

പരിപ്പ് വേവിച്ച പാത്രത്തില്‍ വീണ് മൂത്ത സഹോദരി മരിച്ചിട്ട് 2 വര്‍ഷം; 18 മാസം പ്രായമുള്ള കുഞ്ഞ് കടല വേവിച്ച കലത്തില്‍ വീണ് പൊള്ളലേറ്റ് മരിച്ചു

വാരണാസി: 18 മാസം പ്രായമുള്ള പെണ്‍കുട്ടി കടല വേവിക്കുന്ന കലത്തില്‍ വീണ് പൊള്ളലേറ്റ് മരിച്ചു. ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിലെ ധൂധിയിലാണ് സംഭവം. പ്രിയ എന്ന കുഞ്ഞാണ് ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷിതാക്കള്‍ വെള്ളിയാഴ്ച തന്നെ മൃതദേഹം വീട്ടിലെത്തിച്ചു. ആശുപത്രിയില്‍ നിന്ന് വിവരം അറിഞ്ഞ് പരിശോധനയ്ക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും കുഞ്ഞിന്റെ സംസ്‌കാരം കഴിഞ്ഞിരുന്നു. ഇവരുടെ മറ്റൊരു പെണ്‍കുട്ടി സൗമ്യ രണ്ടുവര്‍ഷം മുമ്പ് ഇതേ ദിവസം പരിപ്പ് വേവിച്ചുകൊണ്ടിരുന്ന …

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച 11 മണിക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രപരിചരണ വിഭാഗത്തിലുള്ള വിഎസിനെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാന്‍ ശ്രമം ഡോക്ടര്‍മാര്‍ തുടരുകയാണ്. ഒരാഴ്ച മുമ്പാണ് …

ബൈക്കിന്റെ ടാങ്കില്‍ ഭാര്യയെ കിടത്തി യുവാവിന്റെ സാഹസിക യാത്ര; വിഡിയോ പ്രചരിച്ചതിന് പിന്നാലെ എട്ടിന്റെ പണി

ലഖ്‌നൗ: ബൈക്കിന്റെ ടാങ്കില്‍ ഭാര്യയെ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഒരുവഴിയാത്രക്കാരന്‍ ഇത് മൊബൈലില്‍ ചിത്രികരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വിഡിയോ വൈറലായി. ഇയാള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ യുവതി ഇത് ചോദ്യം ചെയ്യുന്നുണ്ട്. ഹെല്‍മെറ്റ് ഇല്ലാതെയാണ് ആഗ്ര-കാണ്‍പൂര്‍ ദേശീയ പാതയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയത്. അപകടകരമായി ബൈക്ക് ഓടിക്കുന്നതിനെ വിഡിയോ പകര്‍ത്തിയ ആള്‍ ചോദ്യം ചെയ്തപ്പോള്‍ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു യുവാവിന്റെയും യുവതിയുടെയും പ്രതികരണം. …

വിന്നേഴ്‌സ് ബേഡകത്തിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം

ബേഡകം: വിന്നേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവരാറുള്ള നീന്തല്‍ പരിശീലനം ആരംഭിച്ചു. ബേഡഡുക്ക പഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ എം തമ്പാന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ആര്‍ കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി അജിത് ബേഡകം, ഭരണസമിതി അംഗങ്ങളും മെമ്പര്‍മാരും നാട്ടുകാരും പങ്കെടുത്തു. പരിശീലകരായ കുഞ്ഞികൃഷ്ണന്‍ കോളിക്കര, ആര്‍ കുഞ്ഞിക്കണ്ണന്‍, ഗിരി മരുതളം, വിനോദ് ബേഡകം, അരുണ്‍ സോളാര്‍ കുടാതെ പെണ്‍കുട്ടികള്‍ക്കുള്ള പരിശീലനം റിത കൃഷ്ണ കോളിക്കര എന്നിവര്‍ നേതൃത്വം നല്‍കി. ബേഡകത്തെ …

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന് നമ്പറില്ലാത്ത കാര്‍; ഉള്ളില്‍ വാക്കിടോക്കി, അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേരെ പൊലീസ് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതില്‍ ബാസ്, മുഹമ്മത് ഹാരിസ്, ഫൈസല്‍, അബ്ദുള്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10.15 ന് വെങ്ങാലിപ്പാലം മുതല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ കോണ്‍വോയെ പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് വെസ്റ്റ് ഹില്‍ ചുങ്കത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. വാഹനത്തില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. വാഹനവ്യൂഹത്തിനിടയില്‍ കയറിയ ഇവരോട് പൊലീസ് മാറിപ്പോകാന്‍ …

ശരീരത്തില്‍ സിറിഞ്ച്, ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍

കോട്ടയം: പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനില്‍ വിഷ്ണു(36), ഭാര്യ രശ്മി(32) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ്‌ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു.എന്നാല്‍ ഇവരുടെ കിടപ്പുമുറി …

റവാഡ ചന്ദ്രശേഖര്‍ പുതിയ ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ ചന്ദ്രശേഖര്‍ 1991 ബാച്ച് ഐപിഎസു കാരനാണ്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയരക്ടറാണ്. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് റവാഡയെ പുതിയ ഡിജിപിയായി നിയമിക്കാനുള്ള തീരുമാനമുണ്ടായത്. നിലവിലെ മേധാവിഷേയ്ഖ് ദര്‍വേഷ് സാഹേബ് തിങ്കളാഴ്ച വൈകുന്നേരം വിരമിക്കും. പുതിയ നിയമനത്തില്‍ സന്തോഷമുണ്ടെന്നാണ് നിയുക്ത ഡിജിപിയുടെ ആദ്യ പ്രതികരണം. തലശേരി എ.എസ്.പി ആയാണ് റവാഡ കേരള പൊലീസ് സര്‍വീസ് ആരംഭിച്ചത്. ഈ …

മഴയത്ത് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; പത്തുവയസ്സുകാരനെ പിതാവ് കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: മഴയത്ത് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പത്തുവയസ്സുകാരനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ തെക്ക്പടിഞ്ഞാറന്‍ പ്രദേശമായ സാഗര്‍പൂറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മഴയത്ത് കളിക്കാന്‍ കുട്ടി നിര്‍ബന്ധം പിടിച്ചപ്പോഴാണ് സംഭവം നടന്നത്. മഴയത്ത് കളിക്കാന്‍ കുട്ടി നിര്‍ബന്ധം പിടിച്ചപ്പോൾ പിതാവ് എതിര്‍ക്കുകയായിരുന്നു. പിന്നീട് കുട്ടി വാശി പിടിച്ച സാഹചര്യത്തില്‍ പിതാവ് അടുക്കളയില്‍ നിന്നും കത്തി എടുത്ത് കുട്ടിയുടെ നെഞ്ചില്‍ കുത്തി. പരിക്കേറ്റ കുട്ടിയെ ഡല്‍ഹിയിലെ ദാദാ ദേവ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കുട്ടിയെ ആക്രമിക്കാന്‍ …

വീണ ഹെൽമെറ്റ് എടുക്കാൻ ബൈക്ക് പെട്ടെന്ന് നിർത്തി; പിറകിൽ ലോറിയിടിച്ച് യുവാവും പെൺസുഹൃത്തും മരിച്ചു

തൃശൂർ: ലോറി ബൈക്കിന്റെ പിറകിലടിച്ചു യുവാവിനും പെൺ സുഹൃത്തിനും ദാരുണാന്ത്യം. എറണാകുളം കലൂർ ”എംപയർ” അപ്പാർട്ട്മെന്റിൽ നെടുമ്പുരയ്ക്കൽ വീട്ടിൽ മാസിൻ അബ്ബാസ് (36), സഹയാത്രിക ആലപ്പുഴ പടനിലം നൂറനാട് നടുവിലേമുറി തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ (38) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെമണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറ് വഴുക്കുംപാറ അടിപ്പാതയ്ക്കു മുകളിൽ വച്ചാണ് അപകടം.ഹെൽമെറ്റ് ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോൾ ബൈക്ക് പെട്ടെന്ന് നിർത്തുകയായിരുന്നു. ഈ സമയം പിറകിൽ വന്ന പാൽലോറി ബൈക്കിലേക്ക് ഇടിച്ചുകയറി. …

14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 56കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ആര്യനാട്ട് 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 വയസ്സുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം ആര്യനാട് അന്തിയറ സ്വദേശി ഇൻവാസ് ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി 2 മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇൻവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മാലിന്യം കൊണ്ടു പോകുന്ന ലോറിയിൽ  യുവതിയുടെ മൃതദേഹം; കാലുകൾ കഴുത്തുമായി കെട്ടിയിട്ട നിലയിൽ

ബെംഗളൂരു: ബാഗിനുള്ളിലാക്കിയ നിലയിൽ യുവതിയുടെ മൃതശരീരം മാലിന്യം കൊണ്ടു പോകുന്ന ലോറിയിൽ   കണ്ടെത്തി.  കാലുകൾ കഴുത്തുമായി കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജീൻസ് പാന്റും ടീഷർട്ടും ആണ് വേഷം.  ശനിയാഴ്ച രാത്രി ബെംഗളൂരുവിലാണ് സംഭവം. സ്ത്രീക്ക് ഏകദേശം 25-30 വയസ്സ് പ്രായമുണ്ടെന്നാണ് അധികൃതർ പറയുന്നത്. ശനിയാഴ്ചപുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലായാവണം മൃതദേഹം ബാഗിലാക്കി അജ്ഞാതർ  ട്രക്കിനുള്ളിൽ ഉപേക്ഷിച്ചതെന്ന്   പൊലീസ്  പറഞ്ഞു. മാലിന്യം ശേഖരിക്കുന്ന ട്രക്കിൻ്റെ ഡ്രൈവർ ആണ് ബാഗ് ആദ്യം കണ്ടത്. തുടർന്ന് വിവരം   പൊലീസിനെ അറിയിക്കുകയായിരുന്നു.ഇതിന്റെ …