ആശുപത്രിയിൽ മകളെ കാണാൻ പോകുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ദേശീയ പാതയിൽ വെയ്ലൂരിന് സമീപമാണ് അപകടമുണ്ടായത്. കൊല്ലം പരവൂർ കൂനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്കുള്ള കെഎസ്ആർടിസി ബസ് എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കാണാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശ്യാം സംഭവസ്ഥലത്തുവച്ച് മരിച്ചു. ഷീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പ്രവാസിയായിരുന്നു ശ്യാം ശശിധരൻ. മക്കൾ: ലോപ,ലിയ മരുമകൻ: അച്ചു സുരേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page