വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം. ശിക്ഷാവിധി സുപ്രീം കോടതി മരവിപ്പിച്ചു. ഹൈക്കോടതി അപ്പീലില്‍ തീരുമാനം വരുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നായിരുന്നു കിരണ്‍കുമാര്‍ ആവശ്യപ്പെട്ടത്. പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെയായിരുന്നു കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ് ഇയാളുടെ വാദം. …

കോവിഡ് വാക്‌സിന്‍ യുവാക്കളുടെ ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകുമോ? ഐസിഎംആര്‍, എയിംസ് പഠനങ്ങള്‍ വെളിപ്പെടുത്തിയത് ഇതാണ്

ന്യൂഡല്‍ഹി: കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങള്‍ കൂടിവരുന്നതിന് കാരണം കൊവിഡ് വാക്‌സിനല്ലെന്ന് വിദഗ്ദ്ധര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) എയിംസും നടത്തിയ പഠനങ്ങളിലാണ് ഇത് കണ്ടെത്തിയത്. നാല്‍പ്പതുവയസിന് താഴെയുള്ളവരില്‍ ഹൃദയാഘാത നിരക്ക് കുത്തനെ വര്‍ദ്ധിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്. അതേസമയം വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്ന് പറയുന്നു. ജീവിത ശൈലികളും മുന്‍കാല സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമൊക്കെയാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അതിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എരുതുംകടവിലെ വീട്ടമ്മ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എരുതുംകടവിലെ വീട്ടമ്മ മരിച്ചു. പറക്കതൊട്ടി എരുതുംകടവ് ഇബ്രാഹിമിന്റെ ഭാര്യ ഫൗസിയ എരുതും കടവ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഖബറടക്കം ബുധനാഴ്ച ളുഹര്‍ നിസ്‌കാരത്തിന് ശേഷം എരുതുംകടവ് ജുമാമസ്ജിദില്‍. മക്കള്‍: മുഹമ്മദ്(ദുബൈ), മുഹ്‌സിന. മരുമകന്‍ ഷര്‍ബാസ് നെല്ലിക്കുന്ന്. സഹോദരന്‍: ഫൈസല്‍ ബോവിക്കാനം.

‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗീകാതിക്രമമല്ല; ലൈംഗിക ഉദ്ദേശ്യത്തോടെ ആകരുത്: ബോംബെ ഹൈക്കോടതി

മുംബൈ: ഒരു വ്യക്തിയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗീകാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെതാണ് വിധി. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന പറഞ്ഞ യുവാവിനെതിരായ കേസിലാണ് കോടതിയുടെ നിര്‍ണായക വിധി. പറയുന്ന വാക്കുകള്‍ക്ക് പിന്നില്‍ ലൈംഗിക ഉദ്ദേശ്യമില്ലെങ്കില്‍ ‘ഐ ലവ് യു’ എന്ന് പറയുന്നത് നിയമത്തില്‍ പറയുന്ന പോലെ ലൈംഗികപീഡന കുറ്റമാകില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കെയുടേതാണ് വിധി.പ്രോസിക്യൂഷന്‍ …

വീണ്ടും മഴ ശക്തമാകുന്നു; കാസർകോട് അടക്കം 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബുധനാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. മണിക്കൂറിൽ 40 …

കാറിൽ ലഹരി കടത്ത്; പന്നിപ്പാറയിൽ 16 ഗ്രാം എംഡിഎംഎ യുമായി അണങ്കൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. അണങ്കൂർ സ്വദേശിയും തൈവളപ്പ് സിറ്റിസൺ നഗറിൽ താമസക്കാരനുമായ അബൂബക്കർ സിദ്ദിഖ്(27) ആണ് അറസ്റ്റിൽ ആയത്. വിദ്യാനഗർ ഇൻസ്പെക്ടർ യുപി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പന്നിപ്പാറയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. പ്രതിയുടെ കാറിൽ നിന്ന് 16.8 ഗ്രാം എം ഡി എം എ യും 2.1 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പ്രതി …

ജീവന് ഭീഷണിയെന്ന് സുഹൃത്തിനോട് ഫോണിൽ; മണിക്കൂറുകൾക്കു ശേഷം യുവ സന്യാസി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

തൃശൂർ: കുന്നംകുളം മങ്ങാട് സ്വദേശിയായ യുവ സന്യാസിയെ തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട് പരേതനായ ശ്രീനിവാസിന്റെ മകൻ ശ്രീബിന്റെ (37) ഭൗതിക ശരീരമാണ് തെലങ്കാനയിലെ ഖമ്മം റെയിൽ സ്റ്റേഷനു സമീപം ട്രാക്കിൽ കണ്ടെത്തിയത്.സന്യാസം സ്വീകരിച്ച് നേപ്പാളിൽ ആശ്രമത്തിൽ കഴിയുകയായിരുന്നു. കേരളത്തിലേക്കു ട്രെയിനിൽ മടങ്ങുന്നതിനിടെ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് നാട്ടിലെ സുഹൃത്തിനെ ഫോൺ വിളിച്ച് പറഞ്ഞിരുന്നു. ഇതിനു മണിക്കൂറുകൾക്കു ശേഷമാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലെത്തിച്ച ഭൗതിക ശരീരം …

ഡാർക്ക് വെബിലൂടെ ക്രിപ്റ്റോകറൻസി ഉപയോഗിച്ച് രാജ്യവ്യാപകമായി ലഹരിക്കച്ചവടം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ

കൊച്ചി: ഡാർക്ക് വെബിലൂടെ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി എഡിസനാണ് പിടിയിലായത്. 35 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 1127 എൽഎസ്ഡി, 131.6 കിലോഗ്രാം കെറ്റാമിൻ എന്നിവയാണ് കണ്ടെത്തിയത്. കഴിഞ്ഞ 2 വർഷമായി ഡാർക്ക് വെബ് ഉപയോഗിച്ച് ഇയാൾ ലഹരിക്കച്ചവടം നടത്തിയിരുന്നു. കെറ്റാമലോൺ എന്ന ലഹരി ശൃംഖലയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അറുന്നൂറിലധികം ലഹരി ഷിപമെന്റുകളാണ് ഇവർ നടത്തിയത്. ക്രിപ്റ്റോ കറൻസി …

കല്ലടക്കുറ്റിയിലെ എം.എസ് ആറ്റക്കോയ തങ്ങൾ ആദൂർ അന്തരിച്ചു

കാസർകോട്: കല്ലടക്കുറ്റിയിലെ എം.എസ് ആറ്റക്കോയ തങ്ങൾ ആദൂർ ( 96 ) അന്തരിച്ചു. മക്കൾ: സയ്യിദ് അലി തങ്ങൾ, ഫാത്തിമത്ത് സുഹ്റ, അസ്മാബി, റുഖിയ്യബി, മുത്ത്ബി, ത്വാഹിറാബി.മരുമക്കൾ: സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങൾ (ഷിറിയ ലത്തീഫിയ്യ ഇസ്ലാമിക് കോപ്ലക്സ് സ്ഥാപകൻ), സയ്യിദ് കെ.പി എസ് തങ്ങൾ, സയ്യിദ് സൈദു തങ്ങൾ, സയ്യിദ് മുത്തുക്കോയ തങ്ങൾ, സയ്യിദ് ബഷീർ തങ്ങൾ, ശിഫാന ബീവി. മരുതടുക്കം ബദർ ജുമാ മസ്ജിദിൽ ഖബറടക്കം നടന്നു.

പിതൃസഹോദരന്റെ ആത്മഹത്യ മാനസികാഘാതമായി; അഞ്ചാം ക്ലാസുകാരൻ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറശാല യുപി സ്കൂളിലെ വിദ്യാർഥിയായ ശബരി(10) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപ് പിതൃസഹോദരൻ വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. ഇതിന് ശേഷം കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം പൊലീസിനോടു പറഞ്ഞു. ചൊവ്വാഴ്ച സ്കൂൾ വിട്ട് വന്ന ശേഷം ശബരി ശുചിമുറിയിൽ കയറി. ഈ സമയം മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുകയായിരുന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്നു …

വിവാഹമോചന കേസിൽ മുഹമ്മദ് ഷമിക്ക് തിരിച്ചടി; ഭാര്യക്കും മകൾക്കും 4 ലക്ഷം രൂപ ജീവനാംശം നൽകണം

കൊൽക്കത്ത: വിവാഹ മോചന കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഭാര്യ ഹസിൻ ജഹാനും മകൾ ഐറയ്ക്കും പ്രതിമാസം 4 ലക്ഷം രൂപ ജീവാംശമായി നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യക്ക് പ്രതിമാസ ജീവിത ചെലവിനായി 1.5 ലക്ഷം രൂപയും മകൾക്ക് 2.5 ലക്ഷം രൂപയും നൽകണം. 7 വർഷം മുൻകാലപ്രാബല്യത്തോടെയാണ് വിധി.2012 ലെ ഐപിഎല്ലിനിടെയാണ് മോഡലായ ഹസിൻ ജഹാനും ഷമിയും തമ്മിൽ പ്രണയത്തിലാകുന്നത്. 2014 ജൂണിൽ ഇരുവരും വിവാഹിതരായി. 2018ലാണ് ഗാർഹിക പീഡനം …

എം ഡി എം എ പിടികൂടാൻ പോയി; കണ്ടെത്തിയത് അനധികൃത ഗ്യാസ് ശേഖരം, ചെങ്കള ചേരൂരിൽ അനധികൃത ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

കാസർകോട്: ചെങ്കള ചേരൂരിൽ അനധികൃത ഗ്യാസ് ശേഖരം കണ്ടെത്തി. 170സിലിണ്ടറുകളും ഗ്യാസ് നിറയ്ക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ഒരു സ്വകാര്യ വ്യക്തിയുടെ വീടിന്റെ പരിസരത്ത് നിന്നാണ് ഗ്യാസ് സിലിണ്ടർ കണ്ടെടുത്തത്. എം ഡി എം എ പിടികൂടാൻ ഡിവൈഎസ്പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് അനധികൃത ഗ്യാസ് ശേഖരം കണ്ടെത്തിയത്. തുടർന്ന് കാസർകോട് താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയായിരുന്നു. താലൂക്ക് സപ്ലൈ ഓഫീസർ കൃഷ്ണ നായിക്ക്, റേഷനിങ് ഇൻസ്പെക്ടർമാരായ പി കൊറഗപ്പ, ഇ …

ചിന്നസ്വാമി ദുരന്തം; ഉത്തരവാദി ആർസിബി ടീമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, 4 പൊലീസുകാരുടെ സസ്പെൻഷൻ റദ്ദാക്കി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 പേരുടെ മരണത്തിനിടയാക്കിയ ആൾക്കൂട്ട ദുരന്തത്തിന് ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. ആർസിബി മാനേജ്മെന്റ് തിടുക്കപ്പെട്ട് പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിനു ഇടയാക്കിയത്. പൊലീസ് അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുള്ള ടീമിന്റെ പോസ്റ്റ് കണ്ടാണ് 5 ലക്ഷത്തോളം പേർ സ്റ്റേഡിയത്തിൽ എത്താനും അപകടത്തിനും കാരണമായത്. അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് മേധാവി ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്ത നടപടിയും ട്രിബ്യൂണൽ റദ്ദാക്കി. പൊലീസിനു തയാറെടുപ്പിനു ആവശ്യമായ …

അരങ്ങേറ്റം ‘തുടക്ക’ത്തിലൂടെ; മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

കൊച്ചി: നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിൽ നായികയാകുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ സിനിമയിലെ അരങ്ങേറ്റം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുക. മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രമാണിത്.എഴുത്തുകാരി കൂടിയായ വിസ്മയ, കവിതാസമാഹാരമായ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് പുറത്തിറക്കിയിരുന്നു. തായ് ആയോധനകലയായ മുവായ് തായും അഭ്യസിച്ചിട്ടുണ്ട്. പ്രണവിനു പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്.

കുമ്പള പഞ്ചായത്തിൽ അഴിമതി ഭരണം; സി.പി.എം ജനകീയ മാർച്ച് നടത്തി

കാസർകോട്: കുമ്പള പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെ സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി പഞ്ചായത്ത്‌ ഓഫീസിലേക്ക് ജനകീയ മാർച്ച്‌ നടത്തി. ഏരിയ സെക്രട്ടറി സി എ സുബൈർ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്തിൽ ഭരണം നടത്തുന്നവർ കൊള്ള സംഘങ്ങളെ പോലെയാണ് പെരുമാറുന്നതെന്നു സുബൈർ പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്നതിന് റിസർച്ച് നടത്തുന്നവരായി കുമ്പള പഞ്ചായത്ത് ഭരണസമിതി മാറിയെന്നുംജനകീയ പ്രശ്നങ്ങളിൽ മുഖം തിരിക്കുന്ന പഞ്ചായത്ത് തൊട്ടതിലെല്ലാം അഴിമതി നടത്തി കുമ്പളയിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സുബൈർ പറഞ്ഞു. ലോക്കൽ സെക്രട്ടറി കെ …

പരീക്ഷ പ്രതീക്ഷിച്ച രീതിയിൽ എഴുതാനായില്ല; പിജി വിദ്യാർഥിനി ജീവനൊടുക്കി

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പിജി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കുറുംപ്പംപടിയിലെ സ്വകാര്യ കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർഥിനി അക്ഷര(23) ആണ് മരിച്ചത്. ഇന്നലെ അക്ഷരയ്ക്കു പിജി പരീക്ഷയുണ്ടായിരുന്നു. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇന്നലെ നടന്ന പരീക്ഷ പ്രതീക്ഷിച്ച രീതിൽ എഴുതാനായിട്ടില്ലെന്ന് അതിൽ പറയുന്നു. പരീക്ഷയിൽ തോൽക്കുമോയെന്ന് ഭയപ്പെട്ട് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

12-ാം ശമ്പളപരിഷ്‌കരണം ഉടന്‍ വേണം: എന്‍.ജി.ഒ സംഘ് ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനില്‍ ഉപവാസം നടത്തി

കാസര്‍കോട്: ഒരുവര്‍ഷം മുടങ്ങിയ ശമ്പളപരിഷ്‌കരണം ഇനിയെങ്കിലും നടപ്പാക്കണമെന്നാവശ്യപ്പെട്ടു എന്‍ജിഒ സംഘ് സിവില്‍ സ്റ്റേഷനില്‍ ഉപവാസസമരം നടത്തി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനില്‍ പിസി പുളുവിഞ്ചി, രവികുമാര്‍ കെ, രവീന്ദ്രന്‍ കൊട്ടോടി, രഘുനാഥന്‍ സന്തോഷന്‍. വി, ടി. തുളസീധരന്‍, ടി രഞ്ജിവ് രാഘവന്‍ സന്തോഷ് നെക്രാജെ പ്രസംഗിച്ചു.

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല; വിഎസ് അതീവ ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍ തുടരും, ചികിത്സ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇപ്പോള്‍ നല്‍കി വരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സിആര്‍ആര്‍ടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ ചികിത്സയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിലാണ് വിഎസ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്.യു.ടി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ …