സര്‍ക്കാര്‍ ജീവനക്കാരില്‍ ചിലര്‍ മാതാപിതാക്കളെ നോക്കുന്നില്ല; ശമ്പളത്തിന്റെ 15 ശതമാനം മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് അയക്കണം, നിര്‍ദേശവുമായി തെലുങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: മാതാപിതാക്കളെ ശ്രദ്ധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ പത്തുമുതല്‍ പതിനഞ്ച് ശതമാനം ഇനി നഷ്ടമാകും. പ്രായമായ മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തിങ്കളാഴ്ച നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ജോലിക്കാരില്‍ പല വ്യക്തികളും പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.
അസമില്‍ ഇത്തരമൊരു പദ്ധതി ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ പദ്ധതികള്‍ പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വികലാംഗര്‍ക്കിടയിലെ വിവാഹ പ്രശ്‌നം പഠിക്കാനും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം അവര്‍ക്ക് പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നിര്‍ദ്ദേശിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നഗരത്തിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും ഔട്ടര്‍ റിംഗ് റോഡിലെ കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി, മൊബൈല്‍ അംഗന്‍വാടി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. മന്ത്രിമാരായ ദനസാരി അനസൂയ, പൊന്നം പ്രഭാകര്‍, അദ്ലൂരി ലക്ഷ്മണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page