ദഹനം മെച്ചപ്പെടുത്താം. അടുക്കളയിലെ ഈ ചേരുവകള്‍ മാത്രം മതി

ദഹന പ്രശ്നങ്ങൾ വളരെ സാധാരണമാണ്. അതിപ്പോൾ വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചായാലും ഹോട്ടലുകളിലെ ഭക്ഷണം കഴിച്ചായാലും.
നമ്മുടെ ദഹനവ്യവസ്ഥ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പല പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. ഭക്ഷണം ദഹിപ്പിക്കൽ, മാലിന്യങ്ങൾ നീക്കം ചെയ്യൽ, പോഷകങ്ങൾ ആഗിരണം ചെയ്യൽ എന്നിവ അതിൽ ചിലതാണ്. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയവ സാധാരണയാണെങ്കിലും അത് വലിയ ദഹനപ്രശ്നങ്ങളാണ്. എന്നാൽ ലളിതമായ വീട്ടുവൈദ്യങ്ങൾ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

  1. പെരുംജീരകം
    പെരുംജീരകം ഭക്ഷണത്തിനു ശേഷം കഴിക്കുക. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിൽ വെള്ളം നിലനിർത്തുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട്‌, ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.
  2. ഇഞ്ചി
    ദഹനം വർദ്ധിപ്പിക്കാനും ഓക്കാനം തടയാനും ഇഞ്ചി സഹായിക്കും.
    ഭക്ഷണത്തിൽ ഇഞ്ചി പേസ്റ്റായി ചേർക്കാം അല്ലെങ്കിൽ ഇഞ്ചി ചായ കുടിക്കാം.
  3. തൈര്
    തൈരിൽ ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഒന്നിലധികം ദഹനപ്രശ്നങ്ങൾക്കെതിരെ പോരാടാൻ ഇത് നമ്മെ സഹായിക്കും. അതിനായി വീട്ടിൽ തയ്യാറാക്കിയത് അല്ലെങ്കിൽ പഞ്ചസാര ചേർക്കാത്തത് കഴിക്കുക.
  4. നാരങ്ങ വെള്ളം
    ഒരു ഗ്ലാസ് ശുദ്ധമായ നാരങ്ങ വെള്ളം ഉന്മേഷദായകവും അവശ്യപോഷകങ്ങൾ നിറഞ്ഞതുമാണ്. ഇത് ദഹനം വർധിപ്പിക്കുകയും ചെയ്യും.
  5. കര്‍പ്പൂര തുളസി
    കര്‍പ്പൂര തുളസിയിലെ മെന്തോളിന് ദഹനപ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്. ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയില്‍ നിന്ന് ഇത് മോചനം നല്‍കും. സലാഡുകൾ, ജ്യൂസുകള്‍, ചട്നികൾ എന്നിവയിൽ ചേർക്കാം. പെപ്പർമിന്റ് ചായയും കുടിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page