കാഞ്ഞങ്ങാട് തട്ടുകടകളില്‍ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടികൂടി;7 സ്ഥാപനങ്ങൾക്ക് നോട്ടീസ്


കാസർകോട്‌: കാഞ്ഞങ്ങാട്  നഗരസഭാ ആരോഗ്യ വിഭാഗം തട്ടുകടകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും , നിരോധിത പ്ലാസ്റ്റിക്കും പിടികൂടി. നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ പി.ഷൈന്‍ തോമസിന്റെ നേതൃത്വത്തില്‍ കോട്ടച്ചേരി മുതല്‍ പടന്നക്കാടുവരെയുള്ള പത്തോളം തട്ടുകടകളിലാണ്‌ കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയത്‌. ചില തട്ടുകടകളില്‍ നിന്നു മലിനജലം വഴിയില്‍ ഒഴുക്കുന്നതായും കണ്ടെത്തി. ഏഴു സ്ഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കുകയും റോഡരികിൽ അനധികൃതമായി മത്സ്യകച്ചവടം നടത്തിയവരെ നോട്ടീസ്‌ നല്‍കി നീക്കുകയും ചെയ്‌തു. പരിശോധനയില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ പി.ടി.രൂപേഷ്‌, കെ.ഷിജു, ബിജു ആണൂര്‍ ശുചീകരണ വിഭാഗം ജീവനക്കാരന്‍ കെ.നാരായണന്‍ എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page