കോവിഡ്‌; റിട്ട. ഡ്രൈവര്‍ മരിച്ചു

0
5

ബദിയഡുക്ക: കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാഹന വകുപ്പിലെ റിട്ട. ഡ്രൈവര്‍ മരിച്ചു.
തിരുവനന്തപുരം സ്വദേശിയും ബീജന്തടുക്കയിലെ താമസക്കാരനുമായ ഹസ്സന്‍ കണ്ണു(72)വാണ്‌ മരിച്ചത്‌. കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട്‌ ആര്‍ ടി ഒ ഓഫീസില്‍ ഡ്രൈവറായി സേവ നമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഭാര്യ: റഷീദ (റിട്ട. അധ്യാപിക). മക്കള്‍: ഫെമിന. ഡോ. ഫെബീന. മരുമക്കള്‍: ജാഫര്‍ ഖാന്‍, ജാരിഷ്‌ (പ്രൊഫ. കൊച്ചി സര്‍വ്വകലാശാല). മൃതദേഹം സ്വദേശത്ത്‌ കൊണ്ട്‌ പോയി സംസ്‌ക്കരിക്കുമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY