കാസര്‍കോട്: പെരിയ, ആയമ്പാറ മഹാവിഷ്ണു ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവ ബ്രോഷര്‍ പ്രകാശനവും ആദ്യ ഫണ്ട് സമാഹരണവും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.
ബ്രോഷര്‍ പ്രകാശനം പൊയിനാച്ചി ചിന്മയാ മിഷനിലെ സ്വാമി തത്വാനന്ദ സരസ്വതിയും കുണിയ ഷറഫുല്‍ ഇസ്ലാം ജമാഅത്ത്കമ്മറ്റി പ്രസിഡണ്ട് ഇബ്രാഹിം മുഹമ്മദും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഫണ്ട് സ്വീകരിക്കല്‍ ഉദ്ഘാടനം ബേക്കല്‍ ഡിവൈ.എസ്.പി കെ.വിനോദ് കുമാര്‍ നിര്‍വഹിച്ചു.
ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞിരാമന്‍ ആകാശ് ആധ്യക്ഷം വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. നാരായണന്‍ കാപ്യവീട് സ്വാഗതവും ട്രഷറര്‍ സനല്‍ കുമാര്‍ ഉരുളംകോടി ഇല്ലം നന്ദിയും പറഞ്ഞു.

ചടങ്ങില്‍ മുഖ്യരക്ഷാധികാരി എഎന്‍ നാരായണന്‍ ഉരുളംകോടിതായര്‍, ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് കേശവന്‍ അഞ്ഞം തൊടി തായർ, വാര്‍ഡ് അംഗം കെ. ഗംഗാധരന്‍, നവീകരണ കമ്മിറ്റി ചെയര്‍മാന്‍ ടി.വി രാമകൃഷ്ണന്‍, വിവിധ കമ്മിറ്റി ഭാരവാഹികളായ എം ദിനേശ് കുമാര്‍ നെല്ലിക്കുന്ന്, പൊടി കാലിയടുക്കം, ബാലാമണി ചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍ മോലോത്തുങ്കാല്‍, ടി. നാരായണന്‍ താഴത്ത്, തുഷാര്‍ അത്തിത്തോട്ടടുക്കം സംസാരിച്ചു.
2007 ഫെബ്രവരി 13 മുതൽ 21 വരെയാണ് ബ്രഹ്മ കലശോത്സവം നടക്കുക.







