കാസര്‍കോട്: തോട്ടത്തിലെ ജോലിക്കാണെന്നു പറഞ്ഞ് ഏഴു വയസ്സുള്ള മകളെയും കൂട്ടി താമസസ്ഥലത്തു നിന്നും പോയ യുവതിയെ കാണാതായതായി പരാതി. മഞ്ചേശ്വരം, കടമ്പാറിലെ ബട്ടിപ്പദവില്‍ വാടകക്ക് താമസിക്കുന്ന ഷീല (26) ഏഴു വയസ്സുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ഭര്‍ത്താവായ കര്‍ണാടക, ദാവണഗരെയിലെ പരശുരാമിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. നവംബര്‍ 11ന് രാവിലെയാണ് ഷീല മകളെയും കൂട്ടി കന്യാനയിലെ തോട്ടത്തിലേക്കു ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിന് ശേഷം തിരിച്ചെത്തിയില്ലെന്ന് ഭര്‍ത്താവ് നല്കിയ പരാതിയില്‍ പറയുന്നു.







