കാസര്‍കോട്: പുതിയ ഫ്ളാറ്റില്‍ താമസം ആരംഭിക്കാനുള്ള ഒരുക്കത്തിനിടെ തലേദിവസം യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബംബ്രാണ കക്കളംകുന്നിലെ അസ്ലം(40) ആണ് മരിച്ചത്. മാവിനക്കട്ടയിലെ ഫ്ളാറ്റില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ താമസം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു അസ്ലം. ഞായറാഴ്ച രാത്രി ഇതേ ഫ്ളാറ്റില്‍ കുഴഞ്ഞുവീണ അസ്ലമിനെ കുമ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്ലമിന്റെ വിവാഹവും ഇന്ന് വൈകുന്നേരം നടക്കേണ്ടതായിരുന്നു. ഹോട്ടല്തൊഴിലാളിയായിരുന്നു അസ്ലം. പരേതരായ അബ്ദുല്‍ റഹ്മാന് മുസിലിയാരുടെയും മറിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: സുബൈദ, സാജിത, നഫീസ, അബ്ദുല്ല, ഹനീഫ്, ഖാലിദ്, ഷാഹുല്‍ ഹമീദ് സഖാഫി.







