കാസര്‍കോട് മുന്‍ ഡിഎംഒ ഡോ. എ.പി ദിനേഷ് കുമാര്‍ അന്തരിച്ചു

പയ്യന്നൂര്‍: കാസര്‍കോട് മുന്‍ ഡിഎംഒയും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുമായിരുന്ന അന്നൂരിലെ ഡോ. എ. പി. ദിനേഷ് കുമാര്‍ (60)അന്തരിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഡിഎംഒ ആയും പയ്യന്നൂര്‍, മാനന്തവാടി താലൂക്കുകളില്‍ ആശുപത്രി സൂപ്രണ്ടായും പഴയങ്ങാടി സിഎച്ച്‌സിയിലും സേവനം ചെയ്തിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം നടക്കും. പരേതനായ പുത്തലത്ത് കുഞ്ഞിക്കണ്ണന്റെയും എ.പി. ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: വി.എം അനിത. മക്കള്‍: അനുശ്രീ(ഐടി, ബംഗളൂരു), ആനന്ദ് ശ്രീദേവ് (എന്‍ജിനീയര്‍, കൊച്ചി). മരുമക്കള്‍: സൂരജ് (ഐടി ബംഗളൂരു), പൂജ (കൊച്ചി). സഹോദരങ്ങള്‍: ജയശ്രീ (റിട്ട. അധ്യാപിക, മാതമംഗലം), രാജശ്രീ (അധ്യാപിക, കാറമേല്‍ എ.എല്‍ പി സ്‌കൂള്‍)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page