കാസര്‍കോട്: ബദിയടുക്കയില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ക്കും കുട്ടിക്കും പരിക്ക്. പരിക്കേറ്റ യുവതിയുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി 11 മണിയോടെ ബദിയടുക്ക മീത്തലെ ബസാറിലാണ് അപകടമുണ്ടായത്. ബദിയടുക്കയിലെ മര്‍ച്ചന്റ് സൊസൈറ്റിയുടെ പിഗ്മി കളക്ഷന്‍ ഏജന്റ് രാജേഷ്, ഭാര്യ വീണ, ഇവരുടെ മകള്‍ രതന്യ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ഇന്ദിരാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണയുടെ നിലഗുരുതരമാണ്. ബര്‍ളയിലെ തറവാട് വീട്ടില്‍ പോയി മടങ്ങുകയായിരുന്നു രാജേഷും കുടുംബവും. അപകടത്തില്‍ സ്കൂട്ടറിനെ ഇടിച്ച കാര്‍ തലകീഴായി മറിഞ്ഞിരുന്നു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു.







