കാസര്‍കോട്: പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആദ്യമായി നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ (ചൊവ്വ) മുതല്‍ 28വരെയാണ് കലോത്സവം നടക്കുക.

കലോത്സവം വിളംബരം ചെയ്തു കൊണ്ടുള്ള കലവറ – സാംസ്കാരിക ഘോഷയാത്ര ഇന്ന് (തിങ്കള്‍) വൈകുന്നേരം 3 മണിക്ക് പെരിയ സ്കൂളില്‍ നിന്നു ആരംഭിക്കും. സിനിമാ നടൻ വിജയരാഘവൻ ഫ്ലാഗ് ഓഫ് ചെയ്യും. വടക്കേക്കര, പെരിയ ബസാര്‍, പെരിയ ടൗണ്‍ വഴി സഞ്ചരിച്ച് ഘോഷയാത്ര സ്കൂളില്‍ സമാപിക്കും.

കലോത്സവത്തിനായി ഒരുക്കിയ ഊട്ടുപുരയില്‍ ഇന്ന് (തിങ്കള്‍) വൈകുന്നേരം അഞ്ചു മണിക്ക് പാലുകാച്ചല്‍ ചടങ്ങ് നടക്കും. കെ. നീലകണ്ഠന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.







