കാസര്‍കോട്: പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ നഗരി മാലിന്യ മുക്തമാക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ രംഗത്ത്. ‘ക്ലീന്‍ ആന്റ് ഗ്രീന്‍ ക്യാമ്പസ് ‘എന്ന സന്ദേശവുമായി സ്‌കൂളിലെ 1980-81 എസ് എസ് എല്‍ സി ബാച്ച് സഹപാഠി കൂട്ടായ്മയാണ് രംഗത്തിറങ്ങിയത്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആധുനിക രീതിയില്‍ തയ്യാറാക്കിയ മാലിന്യപ്പെട്ടി ഇന്ന് (തിങ്കള്‍) വൈകുന്നേരം സ്‌കൂളിനു സമര്‍പ്പിക്കും. കെ നീലകണ്ഠന്‍ എം എല്‍ എ പെട്ടി ഏറ്റുവാങ്ങും. കൂട്ടായ്മ ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിക്കും.







