കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ പച്ചക്കറി വ്യാപാരി ശ്രീഗണേഷ് പ്രസാദ് (48)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അസ്വസ്ഥതയെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. ഹോസൂര്‍ഗ് ശ്രീ മാരിയമ്മ സേവ സമിതി മുന്‍കാല സെക്രട്ടറിയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് സമീപമുള്ള സ്വവസതിയില്‍ എത്തിക്കും. തുടര്‍ന്ന് ഹോസുര്‍ഗ് കോട്ട രുദ്രഭൂമിയില്‍ സംസ്കാരച്ചടങ്ങുകള്‍ നടത്തും. പരേതനായ എച്ച്. പി. രത്നാകരയുടെയും ഗീതയുടെയും മകനാണ്. ഭാര്യ: മധുര. മക്കള്‍: ആദ്യ, അദ്വൈത് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: എച്ച് ആര്.സുകന്യ (കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്), സീമ (കാസര്‍കോട്), ഭൂപ നേശ്. സന്ദേശ്.







