വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവിനെതിരെ കേസ്‌

0
30

മഞ്ചേശ്വരം: നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തി വിവാഹിതയായ യുവതിയില്‍ നിന്ന്‌ പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ ജെ സി ബി ഡ്രൈവറായ യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ പരാതിയില്‍ കര്‍ണ്ണാടക വിട്ട്‌ള സ്വദേശി ഹരീശിനെ (25)തിരെയാണ്‌ കേസ്‌, ഫോണിലാണ്‌ യുവതിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയത്‌. 2013 മുതല്‍ യുവതിയുമായി അടുത്ത ബന്ധമുള്ള ഹരീശ്‌ ഇതിനകം രണ്ടര ലക്ഷം രൂപയും ഒന്നേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ അടുത്ത കൂട്ടുകാരനായിരുന്നു യുവാവെന്നും യുവതി പറയുന്നു. ആവശ്യപ്പെടുന്ന പണം നല്‍കിയിട്ടും നിരന്തരമായി പണം ആവശ്യപ്പെട്ട്‌ യുവാവ്‌ ഭീഷണിപ്പെടുത്തുകയാണെന്നാണ്‌ യുവതിയുടെ പരാതി. യുവാവിനെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്‌.

NO COMMENTS

LEAVE A REPLY