കാസര്‍കോട്: ചാളക്കടവിലെ വാടക ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ട്. ചാളക്കടവിലെ സുബൈദയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് പരിസരവാസികള്‍ നോക്കിയപ്പോഴാണ് കസേരയില്‍ സ്ത്രീയെ മരിച്ചുകിടക്കുന്നതായി കണ്ടത്. കഴിഞ്ഞ 28 നാണ് സ്ത്രീ ഇവിടെ റൂമെടുത്തത്. ചെമ്മട്ടംവയല്‍ സ്വദേശിനിയെന്നാണ് ഇവര്‍ പറഞ്ഞതത്രെ. ക്വാര്‍ട്ടേഴ്സ് ഉടമക്ക് ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയില്ല. രണ്ടും ദിവസം കഴിഞ്ഞ് ആധാര്‍കാര്‍ഡും മറ്റും വാങ്ങാമെന്നാണ് കരുതിയതെന്ന് സുബൈദയുടെ മകന് നീലേശ്വരം പൊലീസിനോട് പറഞ്ഞു. സ്ത്രീയെ തിരിച്ചറിയാനുള്ള അന്വേഷണം നടത്തിവരികയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തും.