ബേഡകം സംഘര്‍ഷത്തിലേക്കോ? പൊലീസ് നിരീക്ഷണം ശക്തമാക്കി, യു.ഡി.എഫ് പ്രതിഷേധ റാലി നാളെ

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം ബൂത്തിനു പുറത്തുണ്ടായ അനിഷ്ട സംഭവത്തെ ചൊല്ലി ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടങ്ങിയ വാക്‌പോര് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ഡിവൈഎഫ്‌ഐയും സിപിഎമ്മും നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിലുള്ള പ്രതിഷേധ റാലിയും പൊതു യോഗവും ബുധനാഴ്ച നടക്കും.
തെരഞ്ഞെടുപ്പ് ദിവസം ബൂത്തില്‍ ഉണ്ടായ തര്‍ക്കത്തോടെയാണ് ബേഡകത്ത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെ ബൂത്തിന് പുറത്ത് വെച്ച് അപമാനിച്ചുവെന്നും പരാതി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള അഡീഷണല്‍ എസ്.ഐ തിങ്കളാഴ്ച പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇദ്ദേഹം മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെതിരെ കൊലവിളി നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ബേഡഡുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രതിഷേധ റാലിയും യോഗവും നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബേഡകത്ത് ഉരുണ്ടുകൂടി കൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page