കാസര്‍കോട്: തിരഞ്ഞെടുപ്പു ദിവസം ബേഡകം പഞ്ചായത്ത് പ്രസിഡണ്ടിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉനൈസിനെതിരെ പൊലീസ് കേസെടുത്തു. ഈ സംഭവത്തില്‍ ഞായറാഴ്ച പൊലീസ് സ്റ്റേഷന് മാര്‍ച്ച് നടത്താനുള്ള സിപിഎം നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു പൊലീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്നാണ് സൂചന. അതേസമയം തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നതിനു ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
![](https://mlozaudj56ft.i.optimole.com/w:576/h:450/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3740448758195716508.jpg)